പീഡനക്കേസിൽ യുവാവിന് 27 വർഷം കഠിന തടവ്
text_fieldsവിപിൻ
പട്ടാമ്പി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കി ഓട്ടോയിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവിന് 27വർഷം കഠിന തടവും 1.10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മണ്ണാർക്കാട് തെങ്കര പൂച്ചോല മുത്തുവീട്ടിൽ വിപിനെയാണ് (23) പട്ടാമ്പി അതിവേഗ കോടതി ജഡ്ജി രാമു രമേശ് ചന്ദ്രഭാനു ശിക്ഷിച്ചത്.
പിഴ സംഖ്യ ഇരക്ക് നൽകാനും വിധിയായി. മണ്ണാർക്കാട് സബ് ഇൻസ്പെക്ടർ സുരേഷ് ബാബു, അജിത്കുമാർ എന്നിവരാണ് കേസ് രജിസ്റ്റർ ചെയ്ത് അനേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. മണ്ണാർക്കാട് സി.പി.ഒ സുധീഷ് സഹായിയായി. പ്രോസിക്യൂഷന് വേണ്ടി അഡ്വ. എസ്. നിഷ വിജയകുമാർ ഹാജരായി. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മഹേശ്വരി, അഡ്വ. ദിവ്യ ലക്ഷ്മി എന്നിവർ പ്രോസിക്യൂഷനെ സഹായിച്ചു.

