
രണ്ടുകുടുംബങ്ങളുടെ അത്താഴവിരുന്നിനിടെ ഒമ്പതുവയസുകാരിയെ ബലാത്സംഗം ചെയ്തു; ഒരാൾ അറസ്റ്റിൽ
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ ബറേലിയിൽ രണ്ടുകുടുംബങ്ങൾ സംഘടിപ്പിച്ച അത്താഴവിരുന്നിനിടെ ഒമ്പതുവയസുകാരിയെ ബലാത്സംഗം ചെയ്തതായി പരാതി. പ്രതിയും ഭാര്യയും മകനും ഒമ്പതുവയസുകാരിയുടെ കുടുംബത്തിന്റെ ക്ഷണം സ്വീകരിച്ച് വീട്ടിലെത്തിയിരുന്നു. അത്താഴവിരുന്നിന് ശേഷം കുടുംബത്തിലെ ഇളയകുട്ടിയെ പ്രതി ബലാത്സംഗത്തിന് വിധേയമാക്കുകയായിരുന്നു.
ഇരുകുടുംബങ്ങളും വീട്ടിനകത്തായിരുന്നപ്പോൾ പ്രതി പെൺകുട്ടിയുമായി പുറത്തേക്ക് പോകുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. തുടർന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ കുട്ടി സംഭവം വീട്ടുകാരോട് തുറന്നുപറയാൻ തയാറായില്ല.
പിന്നീട്, പെൺകുട്ടിക്ക് സ്വകാര്യ ഭാഗങ്ങൾ വേദനിക്കുന്നതായി മാതാപിതാക്കളോട് പരാതി പറയുകയായിരുന്നു. തുടർന്ന് കുട്ടിയുടെ മുത്തശ്ശി കാര്യങ്ങൾ ചോദിച്ചതോടെ അത്താഴവിരുന്നിനിടെ അങ്കിൾ ബലാത്സംഗം ചെയ്തതായി കുട്ടി അറിയിക്കുകയായിരുന്നു.
ഉടൻതന്നെ മാതാപിതാക്കൾ പൊലീസിൽ വിവരം അറിയിച്ചു. ചൊവ്വാഴ്ച എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും പ്രതിയെ പിടികൂടുകയും ചെയ്തു. പ്രതി മദ്യപിച്ചിരുന്നതായും ഗർഭിണിയായ ഭാര്യക്കും മകനും ഒപ്പമാണ് അത്താഴവിരുന്നിൽ പങ്കെടുക്കാൻ എത്തിയതെന്നും പൊലീസ് പറഞ്ഞു. ഇയാളെ പോക്സോ വകുപ്പുകൾ ചുമത്തി ജയിലിലടച്ചു. പെൺകുട്ടിയെ ആരോഗ്യ പരിശോധനക്ക് വിധേയമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
