യൂട്യൂബിൽ താരമാക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റിൽ
text_fieldsജയ്പൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ യൂട്യൂബിൽ താരമാക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് ബലാത്സംഗം ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാജ് ഖാൻ എന്നറിയപ്പെടുന്ന നിസാമുദ്ദീനെയാണ് അറസ്റ്റ് ചെയ്തത്.
നാല് വർഷമായി പെൺകുട്ടി യൂട്യൂബിൽ സ്ഥിരമായി കോമഡി വീഡിയോകൾ ചെയ്യാറുണ്ടായിരുന്നു. യുട്യൂബിൽ മികച്ച താരമാകാനും നല്ല പണം സമ്പാദിക്കാനും സഹായിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച യുവാവ് ജോധ്പൂരിലെ തന്‍റെ ഫ്ളാറ്റിലേക്ക് വരാന്‍ പെൺകുട്ടിയോട് ആവശ്യപ്പെട്ടു. ജനുവരി എട്ടിന് ഫ്ലാറ്റിലെത്തിയ പെൺകുട്ടിയെ പ്രതി ബലാത്സംഗം ചെയ്യുകയായിരുന്നു. ആരോടും പറയരുതെന്ന് പറഞ്ഞ് പെൺകുട്ടിയെ പ്രതി നിരന്തരം ഭീഷണിപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു.
പെൺകുട്ടിയെ പിന്നീടും പ്രതി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുകൊണ്ടിരുന്നു. ഭയം കാരണം സംഭവത്തെക്കുറിച്ച് മൗനം പാലിച്ച പെൺകുട്ടി പിന്നീട് വീട്ടുകാരോട് സത്യങ്ങൾ തുറന്നു പറയുകയായിരുന്നു. വീട്ടുകാർ നൽകിയ പരാതിയിലാണ് യുവാവിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.