സിഗരറ്റ് വേണ്ടെന്ന് പറഞ്ഞു; യുവാവ് സുഹൃത്തിനെ കൊക്കയിലേക്ക് തള്ളിയിട്ട് കൊന്നു
text_fieldsലഖ്നോ: സിഗരറ്റ് വലിക്കാൻ തയാറാകാതിരുന്ന സുഹൃത്തിനെ യുവാവ് 30 അടി താഴ്ചയിലേക്ക് തള്ളിയിട്ട് കൊന്നു. കപ്തൻ സിങ് (27) ആണ് കൊല്ലപ്പെട്ടത്. ഉത്തർ പ്രദേശിലെ അലിഗഡിലാണ് സംഭവം. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തതു.
പുകവലിക്കുന്നതിനിടെ സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇരുവരും ചേർന്ന് പ്രദേശത്തെ കോട്ട മതിലിന് മുകളിൽ ഇരുന്ന് സംസാരിക്കുന്നതിനിടെ പ്രതി യുവാവിന് സിഗരറ്റ് നൽകി. എന്നാൽ കപ്തൻ സിങ് സിഗരറ്റ് വാങ്ങാൻ കൂട്ടാക്കിയില്ല. തുടർന്ന് ഇവർ വാക്ക് തർക്കത്തിൽ ഏർപ്പെട്ടു. മദ്യ ലഹരിയിലായിരുന്ന പ്രതി കപ്തൻ സിങ്ങിനെ കൊക്കയിലേക്ക് തള്ളിയിട്ട് കൊല്ലുകയായിരുന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
നേരത്തെ ഉത്തർപ്രദേശിൽ ബിജ്‌നോർ ജില്ലയിൽ മദ്യം വാങ്ങാൻ പണം നൽകാതിരുന്ന അമ്മയെ 25-കാരൻ മരത്തടി കൊണ്ട് അടിച്ചു കൊന്നിരുന്നു.