Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പതിനഞ്ചുകാരിയെ വിവാഹം ചെയ്ത യുവാവ് അറസ്റ്റിൽ

text_fields
bookmark_border
വിവാഹം നടത്താന്‍ സഹായിച്ചവരെ കണ്ടുപിടിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
illegal marriage
cancel

മുംബൈ: മഹാരാഷ്ട്രയിലെ ഷിർദ്ദിയിൽ 15 വയസ്സുള്ള കാമുകിയെ രഹസ്യമായി വിവാഹംചെയ്തതിന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 21 കാരനായ സിദ്ധേഷ് അദ്കറിനെയാണ് നിയമവിരുദ്ധമായി വിവാഹം കഴിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ മസ്ഗാവ് കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിലെടുത്തായി പൊലീസ് അറിയിച്ചു.

മാർച്ച് പതിനഞ്ചിന് പെൺകുട്ടി ബന്ധുവിനൊപ്പം പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ പോയിരുന്നതായി പൊലീസ് പറഞ്ഞു. തുടർന്ന് സുഹൃത്തിന്‍റെ ജന്മദിനാഘോഷത്തിന് പോകണമെന്ന് പറഞ്ഞ് പെൺകുട്ടി ബന്ധുവിനെ തിരിച്ചയച്ചു. എന്നാൽരാത്രി എട്ടുമണിയായിട്ടും പെൺകുട്ടി വീട്ടിൽ എത്താത്തത് ശ്രദ്ധയിൽപെട്ട രക്ഷിതാക്കൾ ഉടനെ പൊലീസിനെ വിവരമറിയിക്കുകയും പരാതി നൽകുകയും ചെയ്തു. പിറ്റേദിവസം വിട്ടിലേക്ക് തിരിച്ചെത്തിയ പെൺകുട്ടി തന്നെയാണ് വിവാഹം കഴിഞ്ഞ വിവരം രക്ഷിതാക്കളോട് പറയുന്നത്.

വിവാഹം നടത്താന്‍ സഹായിച്ചവരെ കണ്ടുപിടിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഡിസംബറിൽ സമാനമായി പതിനഞ്ചുകാരിയെ വിവാഹം കഴിക്കുകയും ഒന്നിലധികം തവണ ബലാത്സംഗം ചെയ്യുകയും ചെയ്ത 27കാരനെ മുംബൈയിലെ അഗ്രിപാഡ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സാമ്പത്തിക പ്രതിസന്ധി കാരണം പെൺകുട്ടിയെ പ്രതിയുമായി വിവാഹം കഴിപ്പിക്കുകയായിരുന്നെന്നാണ് ര‍ക്ഷിതാക്കൾ അന്ന് പൊലീസിന് മൊഴിനൽകിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Man marries 15-year-old girl in Shirdi; arrested
Next Story