Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightട്രെയിൻ യാത്രക്കിടെ...

ട്രെയിൻ യാത്രക്കിടെ യുവാവ് അശ്ലീല ആംഗ്യങ്ങൾ കാണിച്ചു; വീഡിയോ സഹിതം പരാതിയുമായി യുട്യൂബർ, കേസ് രജിസ്റ്റർ ചെയ്തതായി റെയിൽവേ

text_fields
bookmark_border
ട്രെയിൻ യാത്രക്കിടെ യുവാവ് അശ്ലീല ആംഗ്യങ്ങൾ കാണിച്ചു; വീഡിയോ സഹിതം പരാതിയുമായി യുട്യൂബർ, കേസ് രജിസ്റ്റർ ചെയ്തതായി റെയിൽവേ
cancel

ന്യൂഡൽഹി: ട്രെയിൻ യാത്രയ്ക്കിടെ യുവാവ് തനിക്കെതിരെ അശ്ലീല ആംഗ്യങ്ങൾ കാണിക്കുന്ന വീഡിയോ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച് സോഷ്യൽ മീഡിയ താരം രൂപാലി ദീക്ഷിത്. 15228 വിവേക് എക്‌സ്പ്രസിൽ (എസ്.എം.വി.ടി എക്‌സ്പ്രസ്) ട്രെയിൻ ബോൽപൂർ ജങ്ഷനും ഡാങ്കുനിക്കും ഇടയിൽ സഞ്ചരിക്കുമ്പോഴാണ് സംഭവം നടന്നതെന്ന് ദീക്ഷിത് പറയുന്നു. തൻ കോച്ചിന്റെ വാതിലിനടുത്ത് നിൽക്കുമ്പോൾ രണ്ടാമത്തെ ജനറൽ കോച്ചിൽ യാത്ര ചെയ്ത യുവാവ് തന്റെ നേരെ ആവർത്തിച്ച് അശ്ലീല ആംഗ്യങ്ങൾ കാണിച്ചതായി അവർ പരാതിപ്പെട്ടു.

യുവാവ് ആംഗ്യങ്ങൾ കാണിക്കുന്നത് വീഡിയോ ക്ലിപ്പിൽ കാണാം. എഞ്ചിന് സമീപമുള്ള രണ്ടാമത്തെ ജനറൽ കോച്ചിലാണ് പ്രതി യാത്ര ചെയ്തിരുന്നതെന്നും അവർ അവകാശപ്പെട്ടു.

വീഡിയോ പെട്ടെന്ന് വൈറലായി. ഇത് സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രതിഷേധത്തിന് കാരണമായി. വിഷയത്തിൽ പ്രതിയെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്ന് സോഷ്യൽ മീഡിയ അധികാരികളോട് ആവശ്യപ്പെട്ടു. സ്ത്രീകൾക്ക് പൊതുഗതാഗതത്തിൽ സുരക്ഷിതമായി യാത്ര ചെയ്യാൻ കഴിയണമെന്ന് സോഷ്യൽ മീഡിയയിൽ പറഞ്ഞു.

പരാതി പരിഹാര പ്ലാറ്റ്‌ഫോമായ റെയിൽമഡാഡിൽ ഒരു പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഇന്ത്യൻ റെയിൽവേ സ്ഥിരീകരിച്ചു. ഒരു പരാതി നമ്പർ ദീക്ഷിതിന് എസ്എംഎസ് വഴി അയച്ചതായി റെയിൽവേ അധികൃതർ പറഞ്ഞു.

ട്രെയിനുകളിലെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ഉയർത്തുന്നതാണ് വീഡിയോ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian railwayVideoviralCriminalLawstrain yatra
News Summary - Man Making Obscene Gestures At Woman On Train
Next Story