ഹൽദിക്കിടെ അമിതമായി മഞ്ഞൾ പുരട്ടി; ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു
text_fieldsrepresentational image
പുണെ: ബന്ധുവിന്‍റെ വിവാഹത്തോടനുബന്ധിച്ച് നടത്തിയ ഹൽദി ചടങ്ങിനിടെ തന്‍റെ ദേഹത്ത് അമിതമായി മഞ്ഞൾ തേച്ചതിന് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. ഇന്ദപൂറിലെ ഭട്നിമാഗനിൽ വെള്ളിയാഴ്ചയാണ് ദാരുണ സംഭവം.
മുഖ്യപ്രതിയായ ജസ്നാൻ പോപട് പവാറിനെയും (25) പിതാവ് യോഗേഷ് നാരാൺ പവാറിനെയും അറസ്റ്റ് ചെയ്തു. 20കാരിയായ സീമ പവാറാണ് കൊല്ലപ്പെട്ടത്.ബന്ധുവിന്‍റെ വിവാഹത്തിനായി പോയതായിരുന്നു ദമ്പതികൾ. ഹൽദി ചടങ്ങിനിടെ മഞ്ഞൾ അമിതമായി പുരട്ടിയെന്ന് പറഞ്ഞ് ഇരുവരും വഴക്കായി. ഇരുവരും ഉറങ്ങാൻ കിടന്ന ശേഷം സമീപത്തുണ്ടായിരുന്ന സ്ക്രൂഡ്രൈവർ എടുത്ത് കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഒമ്പത് മാസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. മരിച്ച സീമ ജസ്നാൻ പവാറിന്‍റെ രണ്ടാമത്തെ ഭാര്യയും പ്രതി അവരുടെ മൂന്നാമത്തെ ഭർത്താവുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പാർഥി വിഭാഗത്തിൽ െപട്ട ഇരുവരും തൊഴിലാളികളായിരുന്നു.