Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightജന്മദിനാഘോഷത്തിന്...

ജന്മദിനാഘോഷത്തിന് പിന്നാലെ കാമുകിയെ യുവാവ് കഴുത്തറുത്ത് കൊന്നു

text_fields
bookmark_border
Man kills lover after celebrating her birthday in Bengaluru, arrested
cancel

ബംഗളൂരു: കർണാടകയിൽ ജന്മദിനാഘോഷത്തിന് പിന്നാലെ കാമുകിയെ യുവാവ് കഴുത്തറുത്തുകൊന്നു. നവ്യ(24) ആണ് മരിച്ചത്. സംഭവത്തിൽ കനകപുര സ്വദേശി പ്രശാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാന പൊലീസ് വകുപ്പിലെ ഇന്‍റേണൽ സെക്യൂരിറ്റി ഡിവിഷനിൽ ക്ലർക്കാണ് നവ്യ.

പ്രശാന്തും നവ്യയും ആറ് വർഷമായി പ്രണയത്തിലായിരുന്നു. രണ്ടുപേരും ബന്ധുക്കളുമാണ്. കഴിഞ്ഞ ചൊവ്വാഴ്ച ആ‍യിരുന്നു നവ്യയുടെ ജന്മദിനം. എന്നാൽ തിരക്കാണെന്ന് പറഞ്ഞ് പ്രശാന്ത് ആഘോഷത്തിൽ പങ്കെടുത്തില്ല. തുടർന്ന് വെള്ളിയാഴ്ച രാത്രി ജന്മദിനം ആഘോഷിക്കാൻ തീരുമാനിക്കുകയായിരുന്നു.

കേക്കുമായി ആഘോഷത്തിനെത്തിയ പ്രശാന്ത് നവ്യ കേക്ക് മുറിച്ചതിന് പിന്നാലെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. നവ്യ മറ്റൊരാൾക്ക് മസേജ് അ‍യക്കുന്നതിനെചൊല്ലി രണ്ടുപേരും തമ്മിൽ വാക്തർക്കത്തിൽ ഏർപ്പെടുന്നത് പതിവായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsBangalore News
News Summary - Man kills lover after celebrating her birthday in Bengaluru, arrested
Next Story