
മദ്യപിക്കാൻ 500 രൂപ നൽകാത്തതിന് സഹോദരനെ കഴുത്ത് ഞെരിച്ചുകൊന്ന യുവാവ് അറസ്റ്റിൽ
text_fieldsലഖ്നോ: ഉത്തർപ്രദേശിൽ 500 രൂപയെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് മൂത്ത സഹോദരനെ കൊലപ്പെടുത്തി യുവാവ്. മീററ്റിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. അനുജൻ റിങ്കുവിനെ വെള്ളിയാഴ്ച രാവിലെ പൊലീസ് അറസ്റ്റ് ചെയ്തു.
മൂത്ത സഹോദരൻ മോനുവും സുഹൃത്തുക്കളും ചേർന്ന് മദ്യപിക്കുന്നതിനിടെയാണ് കൊലപാതകം. കൂലിപ്പണിക്കാരാണ് റിങ്കുവും മോനുവും. വ്യാഴാഴ്ച വൈകിട്ട് സഹോദരങ്ങളും സുഹൃത്തുക്കളും വീടിന്റെ സമീപത്തിരുന്ന് മദ്യപിക്കുകയായിരുന്നു. ഇതിനിടെ റിങ്കു മോനുവിനോട് മദ്യം വാങ്ങാൻ 500 രൂപ ചോദിച്ചു. എന്നാൽ, വീട്ടിൽ പോയി കിടന്നുറങ്ങാൻ അനുജനോട് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ ഇരുവരും തമ്മിൽ വഴക്കായി.
ഇരുവരും തമ്മിൽ തർക്കം രൂക്ഷമായതോടെ റിങ്കു മോനുവിന്റെ കഴുത്തിൽ കയറുകൊണ്ട് മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. യുവാവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. ഏഴുവർഷം മുമ്പായിരുന്നു മോനുവിന്റെ വിവാഹം. മദ്യപാനത്തെ തുടർന്ന് ഇയാളുടെ ഭാര്യ ഉപേക്ഷിച്ച് പോയിരുന്നു.