Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവിവാഹ മോചിതയായ...

വിവാഹ മോചിതയായ ഭാര്യയെയും മകളെയും നടുറോഡിൽ വെച്ച് വെടിവെച്ച് കൊന്ന യുവാവ് ആത്മഹത്യ ചെയ്തു

text_fields
bookmark_border
crime
cancel
Listen to this Article

പട്ന: ബിഹാറിൽ വിവാഹ മോചിതയായ ഭാര്യയെയും മകളെയും നടുറോഡിൽ വെച്ച് വെടിവെച്ച് കൊന്ന യുവാവ് ആത്മഹത്യ ചെയ്തു. പട്‌നയിലെ അനിസാബാദ് പോലീസ് ലൈനിന് സമീപത്താണ് സംഭവം നടന്നത്. പ്രതി രാജീവാണെന്ന് തിരിച്ചറിഞ്ഞതായും സംഭവസ്ഥലത്ത് നിന്ന് ഒരു പിസ്റ്റളും മൂന്ന് വെടിയുണ്ടകളും കണ്ടെടുത്തതായും പൊലീസ് പറഞ്ഞു.

സംഭവത്തിന്‍റെ ദൃശ്യങ്ങൾ സി.സി.ടി.വി യിൽ പതിഞ്ഞിട്ടുണ്ട്. മൂന്ന് സ്ത്രീകളുമായി രാജീവ് വഴക്കിടുന്നതും അതിന് ശേഷം രണ്ട് പേർക്ക് നേരെ വെടിയുതിർക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പിന്നീട് ഇയാൾ സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു.

ആദ്യഭാര്യ മരിച്ചതിന് ശേഷമാണ് യുവാവ് ഭാര്യാസഹോദരിയെ വിവാഹം കഴിച്ചത്. എന്നാൽ ബന്ധത്തിലുണ്ടായ അസ്വാരസ്യങ്ങളെ തുടർന്ന് ഇരുവരും വിവാഹമോചനം നേടുകയായിരുന്നു. കുടുംബ വഴക്കിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - Man kills divorced wife, daughter in the middle of road in Patna, then shoots self dead
Next Story