
13കാരനെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ ശേഷം തലക്കടിച്ച് കൊന്നു, കഴുത്തറുത്തു; 31കാരൻ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: ഡൽഹിയിൽ 13കാരനെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തിയ 31കാരൻ അറസ്റ്റിൽ. കാരവാൽ നഗർ പ്രദേശത്ത് ബുധനാഴ്ച വൈകിട്ടാണ് സംഭവം.
31കാരനായ വികാസാണ് അറസ്റ്റിലായത്. 13കാരനെ ഇയാൾ ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയും കുട്ടി കരഞ്ഞതോടെ ഇയാൾ കൊലപ്പെടുത്തുകയുമായിരുന്നു.
ബുധനാഴ്ച രാത്രി ഏഴരയോടെ ആളൊഴിഞ്ഞ പ്രദേശത്ത് പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. കുട്ടിയെ ഇഷ്ടികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു. കൂടാതെ കഴുത്തിൽ ആഴത്തിലുള്ള മുറിവുകളുമുണ്ടായിരുന്നു. തുടർന്ന് കുട്ടിയെ തിരിച്ചറിഞ്ഞു. വൈകിട്ട് പുറത്തേക്കിറങ്ങിയ കുട്ടി വീട്ടിൽ തിരികെയെത്തിയിരുന്നില്ലെന്ന് കുടുംബാഗങ്ങൾ പൊലീസിനോട് പറഞ്ഞു.
തുടർന്ന് നടത്തിയ പരിശോധനയിൽ ഭൂവുടമയുടെ മകൻ വികാസിനൊപ്പമാണ് കുട്ടിയെ അവസാനമായി കണ്ടതെന്ന് പൊലീസ് കണ്ടെത്തി. വെള്ളിയാഴ്ച പൊലീസ് വികാസിനെ അറസ്റ്റ് ചെയ്തു.
13കാരനെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായും അവൻ കരഞ്ഞതോടെയാണ് കൊലപാതകമെന്നും വികാസ് പൊലീസിന് മൊഴി നൽകി.
കുട്ടി കരഞ്ഞതോടെ താൻ പേടിച്ചു. തുടർന്ന് ഇഷ്ടികകൊണ്ട് തലക്ക് നിരവധി തവണ അടിക്കുകയായിരുന്നു. അവെൻറ മരണം ഉറപ്പിക്കാനായി കഴുത്ത് അറുക്കുകയും ചെയ്യുകയായിരുന്നുവെന്നാണ് വികാസിെൻറ മൊഴി. ഇയാൾക്കെതിരെ കൊലപാതകത്തിന് കേസെടുത്തു.