
300 രൂപയെ ചൊല്ലി തർക്കം; കടയുടമയെ സഹോദരങ്ങൾ കാർ ഇടിച്ച് കൊലപ്പെടുത്തി
text_fieldsനോയിഡ: 300 രൂപയെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കടയുടമയെ സഹോദരങ്ങൾ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് സംഭവം.
ഗ്രേറ്റർ നോയിഡയിലെ ഇക്കോടെക് പ്രദേശത്ത് കട നടത്തിയിരുന്ന നിതിൻ ശർമയുടെ മേൽ കാർ ഓടിച്ച് കയറ്റി കൊലപ്പെടുത്തുകയായിരുന്നു. ഗർബാര ഗ്രാമത്തിലെ നകുൽ സിങ്ങും സഹോദരൻ അരുൺ സിങ്ങുമാണ് കൊലപാതകം നടത്തിയത്.
അരുണും നകുലും ജമ്മുവിലേക്ക് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാൽ ഞായറാഴ്ച ഇരുവരും ടിക്കറ്റ് റദ്ദാക്കാൻ കടയിലെത്തി. ട്രെയിൻ ടിക്കറ്റ് കാൻസൽ ചെയ്യുന്നതിനായി നിതിൻ ഇരുവരിൽനിന്നും 300 ഈടാക്കി. ഇതേ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണം.
ഇരുവരും തങ്ങളുടെ കാർ നിതിന്‍റെ ദേഹത്തേക്ക് ഇടിച്ച് കയറ്റുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. നിതിനെ കാർ ഇടിച്ച് വീഴ്ത്തിയ ശേഷം രണ്ടു മൂന്നുതവണ കാർ പിറേകാട്ടെടുത്ത് ദേഹത്തേക്ക് കയറ്റിയതായും പറയുന്നു. ഗുരുതരമായി പരിക്കേറ്റ നിതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു.
ഇരുവർക്കുമെതിരെ പൊലീസ് കൊലപാതക കുറ്റം ചുമത്തി കേസെടുത്തതായി ഗ്രേറ്റർ നോയി അഡീഷനൽ ഡെപ്യൂട്ടി കമീഷണർ വിശാൽ പാണ്ഡെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
