ഭാര്യയെയും വളർത്തുമകനെയും കൊലപ്പെടുത്തി ഗൃഹനാഥൻ ജീവനൊടുക്കി
text_fieldsകോന്നി: ഭാര്യയെയും വളര്‍ത്തുമകനെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന് തൂങ്ങിമരിച്ചു. കോന്നി പയ്യനാമണ്‍ പത്തലുകുത്തിയിലാണ് നാടിനെ നടുക്കിയ സംഭവം. പത്തലുകുത്തി തെക്കിനേത്ത് വീട്ടില്‍ പരേതനായ ശാമുവേലിന്റെ മകന് സോണിയാണ് (52) ഭാര്യ റീനയെയും (45) ഇവരുടെ വളര്ത്തുപുത്രന് ഏഴു വയസ്സുള്ള റയാനെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.
റീനയുടെയും റയാന്റെയും മൃതദേഹത്തിന് രണ്ടു ദിവസം പഴക്കമുണ്ടെന്നാണ് പൊലീസ് വിലയിരുത്തല്‍. വെള്ളിയാഴ്ച ഭാര്യയെയും മകനെയും കൊലപ്പെടുത്തി മരണം ഉറപ്പിച്ച ശേഷം ശനിയാഴ്ച്ച രാത്രിയോടെയായിരിക്കാം സോണി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.
വര്‍ഷങ്ങളായി കുവൈത്തില്‍ ബിസിനസ് നടത്തി വന്ന സോണിക്ക് പങ്കാളിത്ത കച്ചവടത്തില്‍ ഏഴു കോടിയോളം നഷ്ടപ്പെട്ടിരുന്നു. അവിടെ ഉണ്ടായ സാമ്പത്തിക ബാധ്യതക്കുശേഷം മൂവരും നാട്ടിലേക്ക് മടങ്ങുകയായിരുന്നു. നാട്ടിലെത്തിയ ശേഷം സോണി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്നും സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും ബന്ധുക്കള്‍ പറയുന്നു. വളര്‍ത്തുമകനെ തലക്കടിച്ചും ഭാര്യയെ വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു.