Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമകളെ പീഡിപ്പിച്ച കേസിൽ...

മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് 16 വർഷം കഠിന തടവ്

text_fields
bookmark_border
rape
cancel

തളിപ്പറമ്പ്: മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് 16 വർഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ആലക്കോട് സ്​റ്റേഷൻ പരിധിയിലെ 54കാരനെയാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ശിക്ഷിച്ചത്.

2013 സെപ്​റ്റംബർ മുതൽ 2014 ഫെബ്രുവരി വരെയുള്ള കാലയളവിൽ മകളെ പലതവണ പീഡിപ്പിച്ചെന്നാണ് 54 കാരനെതിരായ കേസ്. പീഡനക്കേസിൽ പോക്സോ നിയമ പ്രകാരം ഏഴുവർഷം വീതം കഠിനതടവും 20,000 രൂപ വീതം പിഴയുമാണ് വിധിച്ചത്.

കൂടാതെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി അതിക്രമം നടത്തിയതിനാൽ ഐ.പി.സി പ്രകാരം രണ്ടുവർഷംകൂടി കഠിന തടവ്​ അനുഭവിക്കണമെന്നും കോടതി വിധിച്ചു.

Show Full Article
TAGS:crime Rapes 
News Summary - Man jailed for 16 years for raping daughter
Next Story