Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയുവാവിന് അജ്ഞാതരുടെ...

യുവാവിന് അജ്ഞാതരുടെ ആക്രമണത്തിൽ പരിക്ക്

text_fields
bookmark_border
യുവാവിന് അജ്ഞാതരുടെ ആക്രമണത്തിൽ പരിക്ക്
cancel
camera_alt

അജ്ഞാതരുടെ ആക്രമണത്തിൽ

പരിക്കേറ്റ ഷിബിൽ

ബേ​പ്പൂ​ർ: മാ​ത്തോ​ട്ട​ത്ത് അ​ജ്ഞാ​ത​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന് പരിക്കേ​റ്റു. മാ​ത്തോ​ട്ടം സ്വ​ദേ​ശി ഷാ​നാ​സ് നി​വാ​സി​ൽ ഷി​ബി​ലി​നെ​യാ​ണ് (27) നാ​ല് പേ​ര​ട​ങ്ങു​ന്ന അ​ജ്ഞാ​ത സം​ഘം മ​ർ​ദി​ച്ച​വ​ശ​നാ​ക്കി​യ​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി പ​തി​നൊ​ന്ന​ര​ക്ക് ഷി​ബി​ൽ വീ​ട്ടി​ലേ​ക്ക് ഗേ​റ്റ് തു​റ​ന്ന് ക​യ​റു​മ്പോ​ൾ പി​ന്നി​ൽ​നി​ന്ന് ഒ​രാ​ൾ വി​ളി​ച്ച് തൊ​ട്ട​ടു​ത്ത ഒ​ഴി​ഞ്ഞ പ​റ​മ്പി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി. അ​വി​ടെ വെ​ച്ച് വേ​റെ മൂ​ന്നു​പേ​രും കൂ​ടി​ച്ചേ​ർ​ന്ന് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ക​ത്തി​കൊ​ണ്ട് ശ​രീ​ര​ത്തി​ന്റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും മു​റി​വേ​ൽ​പി​ച്ചു.

ഇ​രു​മ്പ് പൈ​പ്പ് കൊ​ണ്ടു​ള്ള അ​ടി​യേ​റ്റ് ഇ​ട​തു​കാ​ലി​ന്റെ എ​ല്ലി​നും പ​രി​ക്കേ​റ്റു. കോ​ഴി​ക്കോ​ട് മാ​ങ്കാ​വ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ അ​ടി​യ​ന്ത​ര ചി​കി​ത്സ​ക്കു​ശേ​ഷം യു​വാ​വ് വീ​ട്ടി​ൽ കി​ട​പ്പി​ലാ​ണ്. മാ​റാ​ട് പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. കോ​ഴി​ക്കോ​ട് അ​ക്ബ​ർ അ​ക്കാ​ദ​മി​യി​ൽ ഏ​വി​യേ​ഷ​ൻ കോ​ഴ്സി​ന് പ​ഠി​ക്കു​ക​യാ​ണ് ഷി​ബി​ൽ. മൊ​ബൈ​ൽ ഫോ​ൺ അ​ക്ര​മി​ക​ൾ ക​വ​ർ​ന്ന​താ​യും ഷി​ബി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:man injured
News Summary - man injured in attack by unknown persons
Next Story