കാമുകിയുടെ ഭർത്താവിനെയും അച്ഛനെയും കൊല്ലാൻ വാടക കൊലയാളിയെ ഏർപ്പാടാക്കി; കൊല്ലപ്പെട്ടത് മറ്റൊരാൾ
text_fieldsലഖ്നോ: കാമുകിയുടെ ഭർത്താവിനെയും അച്ഛനെയും കൊലപ്പെടുത്താനായി ഏർപ്പെടുത്തിയ വാടക കൊലയാളി കൊന്നത് മറ്റൊരാളെ. ഉത്തർപ്രദേശിലെ മദേഗഞ്ച് പ്രദേശത്താണ് സംഭവം. മുഹമ്മദ് റിസ്വാൻ എന്ന ടാക്സി ഡ്രൈവറെയാണ് ആളുമാറി വെടിവച്ച് കൊന്നത്.
സംഭവത്തിൽ ഒരു വക്കീൽ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അഭിഭാഷകനായ ആഫ്താബ് അഹമ്മദാണ് മുഖ്യപ്രതി. ഇയാൾ താൻ പ്രണയത്തിലായ കാമുകിയുടെ ഭർത്താവിനെയും അച്ഛനെയും കൊലപ്പെടുത്താനായി യാസിർ എന്ന വാടക കൊലയാളിയെ ഏൽപിക്കുകയായിരുന്നു. എന്നാൽ ഇയാൾ ആളുമാറി നിരപരാധിയായ റിസ്വാനെ വെടിവച്ചു കൊന്നു. കൊലപാതകത്തിനായി രണ്ട് ലക്ഷം രൂപയാണ് ആഫ്താബ് ആദ്യം നൽകിയത്. ബാക്കി കൊല നടത്തിയതിനു ശേഷം നൽകാമെന്നായിരുന്നു പറഞ്ഞത്. എന്നാൽ ആളു മാറിയതോടെ ബാക്കി തുക നല്കാൻ ആഫ്താബ് വിസമ്മതിക്കുകയും ഇവർക്കിടയിൽ തർക്കമുണ്ടാവുകയും ചെയ്തു.
കുറ്റം ചെയ്യാൻ ഉപയോഗിച്ച ആയുധവും ബൈക്കും പ്രതികളുടെ മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തതായി ഡിസിപി റവീണ ത്യാഗി പറഞ്ഞു. അറസ്റ്റിലായ മൂന്ന് പേരെയും കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ കൂടുതൽ കാര്യങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

