Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഅനുവാദമില്ലാതെ...

അനുവാദമില്ലാതെ സ്മാർട്ഫോൺ വാങ്ങിയതിന് യുവതിയെ കൊല്ലാൻ ക്വട്ടേഷൻ കൊടുത്ത ഭർത്താവ് പിടിയിൽ

text_fields
bookmark_border
arrest
cancel

​കൊൽക്കത്ത: അനുവാദമില്ലാതെ സ്മാർട്ഫോൺ വാങ്ങിയതിന് ഭാര്യയെ കൊല്ലാൻ വാടകക്കൊലയാളിയെ നിയോഗിച്ച 40കാരൻ അറസ്റ്റിൽ. അക്രമികൾ മൂർച്ചയേറിയ ആയുധം ​കൊണ്ട് സ്ത്രീയുടെ കഴ​ുത്തിന് കുത്തുകയായിരുന്നു. മുറിവിൽ ഏഴ് തുന്നലുണ്ട്.

ദക്ഷിണ കൊൽക്കത്തയുടെ പ്രാന്തപ്രദേശമായ നരേന്ദ്രപൂരിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഭർത്താവ് രാജേഷ് ഝായും വാടകക്കൊലയാളി സുർജിത്തുമാണ് അറസ്റ്റിലായത്. ​കേസിൽ പ്രതിയായ ഒരാളെ കൂടി പൊലീസ് അന്വേഷിക്കുന്നുണ്ട്.

കുറച്ച് നാളുകൾക്ക് മുമ്പ് യുവതി സ്മാർട്ഫോൺ വാങ്ങാൻ ഭർത്താവിനോട് ആവശ്യപ്പെട്ടപ്പോൾ സമ്മതിച്ചില്ല. ട്യൂഷൻ ക്ലാസ് എടുത്ത് പണം സമ്പാദിച്ച അവർ ജനുവരി ഒന്നിന് ഫോൺ വാങ്ങി. ഇതറിഞ്ഞ രാജേഷ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി നരേന്ദ്രപൂർ പൊലീസ് സ്റ്റേഷനിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

വ്യാഴാഴ്ച രാത്രി വീടിന്റെ മുൻവശത്തെ വാതിൽ പൂട്ടി രാജേഷ് പുറത്തേക്ക് പോയി. ഇയാൾ മുറിയിലേക്ക് വരാത്തതിനെ തുറന്ന് അന്വേഷിക്കാൻ ഇറങ്ങിയ യുവതിയെ രണ്ടുപേർ ചേർന്ന് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ യുവതി വീടുവിട്ടോടി അയൽക്കാരെ വിവരമറിയിച്ചു. അവരാണ് അക്രമികളിൽ ഒരാളെയും ഭർത്താവിനെയും പിടികൂടിയതെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

Show Full Article
TAGS:contract killers murder attempt smart phone 
News Summary - man hires contract killer to murder wife who bought phone without 'permission'
Next Story