Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ
text_fieldsbookmark_border
തലയോലപ്പറമ്പ്: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു. വെള്ളൂർ വടകര ഭാഗത്ത് പള്ളത്തുകുഴിയിൽ വീട്ടിൽ അഭിജിത്ത് സുരേഷാണ് (24) പിടിയിലായത്.
ഇയാളും സുഹൃത്തുക്കളും ചേർന്ന് എറണാകുളം സ്വദേശി സഞ്ജയ് സത്യനെ ചെറുകര പയ്യപ്പള്ളി ഭാഗത്തു തടഞ്ഞുനിർത്തി ചീത്തവിളിക്കുകയും ആക്രമിക്കുകയുമായിരുന്നു. ബന്ധുകൂടിയായ ഇരുവരും തമ്മിൽ മുൻവൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് അഭിജിത്ത് ഇയാളെ ആക്രമിച്ചത്.
എസ്.ഐ ടി.ആർ. ദീപു, സുദർശനൻ, സുശീലൻ, സി.പി.ഒ സ്വപ്ന എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

