Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വർക്കലയിൽ ലഹരി ഉപയോഗം തടഞ്ഞതിന് ഗൃഹനാഥനെ വെട്ടിക്കൊന്നു

text_fields
bookmark_border
shajahan 9087987
cancel
camera_alt

കൊല്ലപ്പെട്ട ഷാജഹാൻ

തിരുവനന്തപുരം: വർക്കല താഴെവെട്ടൂരിൽ ക്രിസ്മസ് രാത്രിയിൽ ഗൃഹനാഥനെ ലഹരിസംഘം വെട്ടിക്കൊന്നു. താഴെവെട്ടൂർ ചരുവിളവീട്ടിൽ ഷാജഹാനെയാണ് (60) ലഹരി ഉപയോഗം തടഞ്ഞതിന്‍റെ വിദ്വേഷത്തിൽ യുവാക്കൾ വെട്ടിക്കൊന്നത്. സംഭവത്തിൽ താഴെവെട്ടൂർ സ്വദേശി ഷാക്കിറിനെ പൊലീസ് പിടികൂടി. മറ്റ് പ്രതികൾക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്.

താഴെവെട്ടൂർ പള്ളിക്ക് സമീപം ഇന്നലെ രാത്രിയാണ് സംഭവം. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നംഗ സംഘം താഴെവെട്ടൂർ പള്ളിക്ക് സമീപത്ത് ലഹരി ഉപയോഗിക്കുന്നത് ഷാജഹാൻ പൊലീസിനെ അറിയിച്ചിരുന്നു. ഇതിന്‍റെ വിദ്വേഷത്തെ തുടർന്നാണ് ഇന്നലെ രാത്രി പ്രതികൾ ഷാജഹാനെ വെട്ടിയത്.

തലയ്ക്ക് ആഴത്തിൽ മുറിവേറ്റ ഷാജഹാനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തിൽ പ്രധാന പ്രതിയെന്ന് കരുതുന്നയാളാണ് പിടിയിലായ താഴെവെട്ടൂർ സ്വദേശി ഷാക്കിർ. മറ്റ് പ്രതികൾക്കായി അന്വേഷണം തുടരുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - man hacked to death for stopping drug use in Varkala
Next Story