Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഗൃഹനാഥൻ ഭാര്യയെയും...

ഗൃഹനാഥൻ ഭാര്യയെയും മകനെയും വെട്ടിക്കൊന്ന് ജീവനൊടുക്കി

text_fields
bookmark_border
ഗൃഹനാഥൻ ഭാര്യയെയും മകനെയും വെട്ടിക്കൊന്ന് ജീവനൊടുക്കി
cancel

കോന്നി: പയ്യനാമണ്ണിൽ ഗൃഹനാഥൻ ഭാര്യയേയും മകനേയും വെട്ടി കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു. പത്തലുകുത്തി തെക്കിനേത്ത് വീട്ടിൽ സോണി സ്കറിയയാണ് ഭാര്യ റീനയേയും ഏഴു വയസ്സുള്ള വളർത്തുമകൻ റയാനെയും വെട്ടി കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.

മൃതദേഹങ്ങൾക്ക് മൂന്നു ദിവസത്തോളം പഴക്കമുണ്ട്. സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണമെന്ന് സംശയിക്കുന്നതായി പത്തനംതിട്ട ജില്ല പൊലീസ് മേധാവി പറഞ്ഞു. ഭാര്യയുടെയും മകന്‍റെയും ശരീരത്തിൽ മുറിവുകൾ ഉണ്ടെന്നും സോണി തൂങ്ങി മരിച്ച നിലയിലാണെന്നും എസ്.പി അറിയിച്ചു.

Show Full Article
TAGS:Manm hacked to death wife son 
News Summary - Man hacked his wife and son to death
Next Story