Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയുവതിയുടെ ആത്മഹത്യ;...

യുവതിയുടെ ആത്മഹത്യ; ഒരു വർഷ​ത്തിന്​ ശേഷം ഭർത്താവിനും കാമുകിക്കുമെതിരെ കേസ്​

text_fields
bookmark_border
Man, girlfriend booked on charges of abetment of his wife’s suicide
cancel

പു​ണെ: മഹാരാഷ്​ട്രയിൽ യുവതിയുടെ ആത്മഹത്യയിൽ ഒരു വർഷത്തിന്​ ശേഷം ഭർത്താവിനും കാമുകിക്കുമെതിരെ കേസ്​. ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയാണ്​ കേസെടുത്തത്​.

ഭർത്താവും കാമുകിയും ചേർന്ന്​ യുവതിയുടെ പേരിൽ നിരവധി ഫേസ്​ബുക്ക്​ അക്കൗണ്ടുകൾ നിർമിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുകയും ചെയ്​തതിനെ തുടർന്നാണ്​ ആത്മഹത്യയെന്നാണ്​ പൊലീസിന്‍റെ കണ്ടെത്തൽ. യുവതിയുടെ പിതാവിന്‍റെ പരാതിയിലാണ്​ പൊലീസ്​ കേസെടുത്ത്​ അന്വേഷണം ആരംഭിച്ചത്​.

സ്​ത്രീയുടെ ​പേരിൽ ഒന്നിലധികം വ്യാജ ഫേസ്​ബുക്ക്​ അക്കൗണ്ടുകൾ നിർമിക്കാൻ പ്രതികൾ ഗൂഡാലോചന നടത്തി. വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച്​ കുടുംബാംഗങ്ങളുടെ എഫ്​.ബി അക്കൗണ്ടുകളിൽ അവർ ആക്ഷേപകരമായ അഭി​പ്രായങ്ങൾ പോസ്റ്റ്​ ചെയ്​തെന്നും പരാതിയിൽ പറയുന്നു.

യുവതിയെ ഭർത്താവ്​ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നും​ പിതാവ്​ ​െപാലീസിനെ അറിയിച്ചു. 2020, സെപ്​റ്റംബർ 17നായിരുന്നു യുവതി ആത്മഹത്യ ചെയ്​തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsSuicide
News Summary - Man, girlfriend booked on charges of abetment of his wife’s suicide
Next Story