Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ കേസിൽ ഗൃഹനാഥന് ഇരട്ട ജീവപര്യന്തം

text_fields
bookmark_border
arrest
cancel
camera_alt

Represetational image

മൂവാറ്റുപുഴ: അവിഹിതബന്ധം ചോദ്യം ചെയ്തതിന് ഭാര്യയെയും മകനെയും കുത്തിക്കൊലപ്പെടുത്തുകയും മൂത്തമകനെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ ഗൃഹനാഥന് ഇരട്ട ജീവപര്യന്തം ശിക്ഷ. ഇതിനു പുറമെ പത്തുവർഷം കഠിന തടവും രണ്ടരലക്ഷം രൂപ പിഴയും കൂടി ശിക്ഷ വിധിച്ചു.

മൂവാറ്റുപുഴ അഡീഷനൽ ഡിസ്ട്രികറ്റ് ആൻഡ് സെഷൻസ് കോടതിയുടേതാണ് വിധി. ഏനാനല്ലൂർ ഷാപ്പുംപടി കോട്ടക്കപ്പുറത്ത് ഷീല (45), മകൻ വിപിൻ (19) എന്നിവർ കൊലചെയ്യപ്പെട്ട കേസിലും മറ്റൊരു മകൻ വിഷ്ണുവിനെ (22) കൊലപ്പെടുത്താൻ ശ്രമിച്ച കേസിലുമാണ് പിതാവ് വിശ്വനാഥനെ (54)ശിക്ഷിച്ചത്. 2016 സെപ്റ്റംബർ നാലിന് വീട്ടിൽവെച്ചാണ് കൊലപാതകം.

വിശ്വനാഥന്‍റെ അവിഹിതബന്ധം ചോദ്യം ചെയ്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഇയാൾ കത്തിയെടുത്ത് ഭാര്യയെയും മകനെയും കൊലപ്പെടുത്തുകയായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Man gets double life imprisonment in case of murder
Next Story