Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് കഠിനതടവും പിഴയും
text_fieldsbookmark_border
ജോഷി
പള്ളുരുത്തി: മാനസികവും ശാരീരികവുമായി വെല്ലുവിളി നേരിടുന്ന യുവതിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പ്രതിക്ക് കഠിനതടവും പിഴയും. മുണ്ടംവേലി കോളനി പാലംപള്ളിപ്പറമ്പിൽ വീട്ടിൽ ജോഷിയെ (36) ആണ് ശിക്ഷിച്ചത്. 15 വർഷം കഠിനതടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ആലുവ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജിയാണ് വിധി പറഞ്ഞത്. ശാരീരികവും മാനസികവുമായി വെല്ലുവിളി നേരിടുന്ന യുവതിയെ ഇയാൾ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. തോപ്പുംപടി സർക്കിൾ ഇൻസ്പെക്ടർ എന്‍.എ അനൂപാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ യമുന ഹാജരായി.
Next Story

