വിവാഹത്തിന് പണം കണ്ടെത്താൻ ബന്ധുവീട്ടിൽ നിന്ന് 47 ലക്ഷം രൂപയുടെ സ്വർണവും പണവും കവർന്നു; 22കാരൻ അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ ശ്രേയസ്
ബംഗളൂരു: വിവാഹ ചെലവുകൾക്കായി ബന്ധുവിന്റെ വീട്ടിൽ നിന്ന് 47 ലക്ഷം രൂപയുടെ സ്വർണവും പണവും മോഷ്ടിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഹെബ്ബഗോഡിയിലേ ശ്രേയസാണ്(22) അറസ്റ്റിലായത്. ഇയാൾ നാല് വർഷമായി ഒരു സ്ത്രീയുമായി പ്രണയത്തിലായിരുന്നു. വിവാഹത്തിനായി വലിയൊരു തുക ആവശ്യമായതിനെ തുടർന്ന് കണ്ടെത്തിയ മാർഗമാണ് മോഷണം.
ശ്രേയസ് ജോലി ചെയ്തിരുന്ന കടയുടെ ഉടമ ഹരീഷിന്റെ വീട്ടിൽ അതിക്രമിച്ച് കയറി വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിച്ചത്. വീട്ടുടമയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ശ്രേയസ് ഹെബ്ബഗോഡി പൊലീസിന്റെ പിടിയിലാകുന്നത്. പ്രതിയിൽ നിന്ന് 416 ഗ്രാം സ്വർണവും 3.46 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തു. ഏകദേശം 47 ലക്ഷം രൂപയാണ് മോഷണ മുതലിന്റെ മൂല്യം കണക്കാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

