Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പിതാവ് ബി.എം.ഡബ്ല്യു കാർ വാങ്ങിക്കൊടുത്തില്ല; യുവാവ് ജീവനൊടുക്കി

text_fields
bookmark_border
പിതാവ് ബി.എം.ഡബ്ല്യു കാർ വാങ്ങിക്കൊടുത്തില്ല; യുവാവ് ജീവനൊടുക്കി
cancel

ഹൈദരാബാദ്: ബി.എം.ഡബ്ല്യു കാർ വാങ്ങാൻ പിതാവ് തയാറാകാതിരുന്നതിനെ തുടർന്ന് ​21കാരൻ ജീവനൊടുക്കി. തെലങ്കാനയിലെ മേദക് ജില്ലയിലാണ് സംഭവം.

​ബൊമ്മ ജോണിയാണ് മരിച്ചത്. ഇക്കഴിച്ച മേയ് 31ന് പിതാവ് കങ്കയ്യ​യോട് കാർ വാങ്ങിത്തരാൻ യുവാവ് വാശിപിടിച്ചിരുന്നു. ചെറുകിട കർഷകനാണിദ്ദേഹം. ബി.എം.ഡബ്ല്യു കാർ വാങ്ങാനുള്ള പൈസയൊന്നുമില്ലെന്ന് അദ്ദേഹം മകനോട് തീർത്തുപറഞ്ഞു. പകരം സ്വിഫ്റ്റ് ഡിസൈർ വാങ്ങാമെന്നും കങ്കയ്യ മകന് ഉറപ്പുകൊടുത്തു.

10ാം ക്ലാസിനു ശേഷം തുടർപഠനത്തിന് പോകാതെ വീട്ടിലിരിക്കുകയായിരുന്നു യുവാവെന്നും പൊലീസ് പറയുന്നു.

തനിക്ക് പുതിയൊരു വീട് പണിത് നൽകണമെന്നും യുവാവ് വീട്ടുകാരെ നിർബന്ധിച്ചിരുന്നതായും പൊലീസ് പറയുന്നു. തന്റെ ആവശ്യങ്ങളൊന്നും പൂർത്തീകരിച്ചു നൽകാൻ കുടുംബം തയാറാകാത്തതിനെ തുടർന്ന് കീടനാശിനി കഴിച്ച് ജീവനൊടുക്കുകയായിരുന്നു യുവാവ്. വീട്ടിലെത്തിയ ഉടൻ ബോധരഹിതനായ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Man ends life as father refuses to buy BMW
Next Story