യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
text_fieldsതഹ്സിൻ
ഇസ്മയിൽ
കാഞ്ഞങ്ങാട്: മയക്കുമരുന്ന്, കത്തിക്കുത്ത് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി പൊലീസ് ജയിലിലടച്ചു. സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിലെ വിവിധ വകുപ്പ് പ്രകാരം കേസ് ചുമത്തി കാഞ്ഞങ്ങാട് പടന്നക്കാട്ടെ തഹ്സിൻ ഇസ്മയിലിനെയാണ് (33) കണ്ണൂർ സെൻട്രൽ ജയിലിലടച്ചത്. ഹോസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽപെട്ട വിവിധ സ്ഥലങ്ങളിൽ അടിപിടി കേസുകൾ, കുറ്റകരമായ നരഹത്യ നടത്താനുള്ള ശ്രമം, നർകോട്ടിക് കേസുകളിൽ ഉൾപ്പെട്ട് പൊതുജനങ്ങളുടെ ജീവിതത്തിനും സ്വത്തിനും ഭീഷണിയായി നിയമവ്യവസ്ഥയെ വെല്ലുവിളിച്ചു എന്നിങ്ങനെയാണ് കുറ്റം.
കഴിഞ്ഞ ആഗസ്റ്റ് 11ന് വൈകീട്ട് കാഞ്ഞങ്ങാട് സൗത്ത് റസ്റ്റാറൻറിനു സമീപം മയക്കുമരുന്നായ 1.15 ഗ്രാം എം.ഡി.എം.എ കാറിൽ കടത്തിക്കൊണ്ടു പോകുന്നതിനിടെ യുവാവിനെ പിടികൂടിയിരുന്നു. പടന്നക്കാട് മേൽപാലത്തിന് അടിയിൽവെച്ച് ഒരാളെ തടഞ്ഞുനിർത്തി കൈകൊണ്ട് അടിച്ചും കത്തികൊണ്ട് കുത്തിയും പരിക്കേൽപിച്ചതിന് ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ മറ്റൊരു കേസ് നിലനിൽക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

