Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപൊലീസിനെ കണ്ട്...

പൊലീസിനെ കണ്ട് അടുപ്പിലിട്ട കഞ്ചാവ് പുകഞ്ഞു; യുവാവ് പിടിയിൽ

text_fields
bookmark_border
പൊലീസിനെ കണ്ട് അടുപ്പിലിട്ട കഞ്ചാവ് പുകഞ്ഞു; യുവാവ് പിടിയിൽ
cancel

കൊ​ടു​ങ്ങ​ല്ലൂ​ർ: അ​ന്ത​രീ​ക്ഷ​ത്തി​ൽ വ്യാ​പി​ച്ച ക​ഞ്ചാ​വ് മ​ണ​ത്തി​ന്റെ ഉ​റ​വി​ടം തേ​ടി​യ പൊ​ലീ​സ് യു​വാ​വി​നെ കൈ​യോ​ടെ പി​ടി​കൂ​ടി. വി​വി​ധ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ അ​ഫ്സ​ൽ പെ​പ്പ എ​ന്ന കു​റ്റി​ക്കാ​ട്ടി​ൽ അ​ഫ്സ​ൽ (27) ആ​ണ് പി​ടി​യി​ലാ​യ​ത്. എ​റി​യാ​ട് ആ​റാ​ട്ടു​വ​ഴി​യി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന ഇ​യാ​ളെ പി​ടി​കൂ​ടാ​നു​ള്ള പൊ​ലീ​സി​ന്റെ ശ്ര​മ​മാ​ണ് നാ​ട​കീ​യ രം​ഗ​ങ്ങ​ളി​ലേ​ക്ക് വ​ഴി​മാ​റി​യ​ത്.

പൊ​ലീ​സി​നെ അ​പ്ര​തീ​ക്ഷി​ത​മാ​യി ക​ണ്ട പ​രി​ഭ്രാ​ന്തി​യി​ൽ ക​ഞ്ചാ​വ് ന​ശി​പ്പി​ക്കാ​നാ​യി​രു​ന്നു പ്ര​തി​യു​ടെ ശ്ര​മം. കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ക​ഞ്ചാ​വ് പാ​ക്ക​റ്റു​ക​ൾ അ​ടു​പ്പി​നു​ള്ളി​ലേ​ക്ക് ത​ള്ളു​ക​യാ​യി​രു​ന്നു.

അ​ടു​പ്പി​ൽ തീ ​ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ങ്കി​ലും ചാ​ര​ത്തി​നു​ള്ളി​ൽ ക​ന​ൽ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ അ​ടു​പ്പി​ൽ​നി​ന്ന് പു​ക ഉ​യ​ർ​ന്നു. ക​ഞ്ചാ​വ് ക​രി​ഞ്ഞ രൂ​ക്ഷ​ഗ​ന്ധം വീ​ടി​നു​ള്ളി​ൽ പ​ര​ന്ന​തോ​ടെ പൊ​ലീ​സി​ന് കാ​ര്യം മ​ന​സ്സി​ലാ​യി. തു​ട​ർ​ന്ന് എ​സ്.​ഐ​യും സം​ഘ​വും അ​ടു​പ്പി​ൽ​നി​ന്ന് ക​ഞ്ചാ​വ് പൊ​തി​ക​ൾ വീ​ണ്ടെ​ടു​ത്തു.

കു​ട്ടി​ക​ളെ​യും യു​വാ​ക്ക​ളെ​യും ല​ക്ഷ്യ​മി​ട്ട് വി​ൽ​പ​ന​ക്ക് സൂ​ക്ഷി​ച്ച ക​ഞ്ചാ​വു​മാ​യാ​ണ് പ്ര​തി​യെ പി​ടി​ച്ച​ത്. എ​ൻ.​ഡി.​പി.​എ​സ് നി​യ​മ​ത്തി​ന് പു​റ​മെ ജാ​മ്യ​മി​ല്ലാ വ​കു​പ്പാ​യ ബാ​ല​നീ​തി നി​യ​മ​ത്തി​ലെ സെ​ക്ഷ​ൻ 77 കൂ​ടി പ്ര​തി​ക്കെ​തി​രെ ചു​മ​ത്തി​യി​ട്ടു​ണ്ട്.

പ്ര​ദേ​ശ​ത്ത് സ്കൂ​ൾ-​കോ​ള​ജ് വി​ദ്യാ​ർ​ത്ഥി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി വി​ൽ​പ​ന ന​ട​ത്തു​ന്ന മ​റ്റ് സം​ഘ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കു​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

കൊ​ടു​ങ്ങ​ല്ലൂ​ർ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ അ​തു​ൽ മോ​ഹ​ൻ, അ​റ​ഫ​ത്ത്, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ജി​ഷ, കി​ഷോ​ർ ച​ന്ദ്ര​ൻ, ജി​ജി​ൻ ജെ​യിം​സ്, ഡാ​ൻ​സാ​ഫ് അം​ഗ​ങ്ങ​ളാ​യ എ​സ്.​ഐ പ്ര​ദീ​പ്, എ.​എ​സ്.​ഐ ലി​ജു, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ബി​ജു, സു​ർ​ജി​ത്ത് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Policekodungallurmarijuanadrug seizureDrug Arrest
News Summary - Man caught smoking marijuana in oven after seeing police; youth arrested
Next Story