യു.പിയിൽ അഞ്ച് വയസ്സുകാരനെ തല്ലിക്കൊന്നു; പ്രതി പിടിയിൽ
text_fieldsrepresentative image
മഥുര: ഉത്തർ പ്രദേശിലെ മഥുരയിൽ രാധാകുണ്ഡിന് സമീപം അഞ്ച് വയസ്സുകാരനെ തല്ലിക്കൊന്നു. റോഡിൽ നിന്നിരുന്ന കുട്ടിയെ അക്രമി പ്രകോപനങ്ങളൊന്നുമില്ലാതെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. കുട്ടിയെ എടുത്തുയർത്തിയ ശേഷം തറയിലടിക്കുകയായിരുന്നു.
ശനിയാഴ്ച വൈകിട്ടാണ് സംഭവം. കുട്ടി സംഭവസ്ഥലത്തുതന്നെ മരിച്ചു. രാംപൂർ സ്വദേശിയായ അങ്കിതാണ് കൊല്ലപ്പട്ടത്. വർഷങ്ങളായി തന്റെ മാതൃപിതാവായ കമൽ സൈനിയുടെ വസതിയിലാണ് അങ്കിത് താമസിച്ചിരുന്നത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
രോഷാകുലരായ ജനങ്ങൾ കുട്ടിയുടെ മൃതദേഹം വിട്ടുകൊടുക്കാതെ പ്രതിഷേധിച്ചു. മൃതദേഹം കൊണ്ടുപോകാനായി സ്ഥലത്തെത്തിയ ആംബുലൻസ് തല്ലിത്തകർത്തു. ജനക്കൂട്ടത്തിൽ നിന്ന് ബലം പ്രയോഗിച്ച് പൊലീസ് കുട്ടിയുടെ മൃതദേഹം ഏറ്റെടുക്കുകയും പോസ്റ്റ്‌മോർട്ടത്തിന് അയക്കുകയും ചെയ്തു. കൂടുതൽ ചോദ്യം ചെയ്യലിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

