
ആൾക്കൂട്ട അക്രമം പെരുകുന്നു; ബസ് ബാറ്ററി മോഷ്ടിച്ചെന്നാരോപിച്ച് യുവാവിന് ക്രൂര മർദനം -വിഡിയോ
text_fieldsേഭാപാൽ: മധ്യപ്രദേശിൽ മോഷ്ടാവെന്ന് ആരോപിച്ച് ആദിവാസി യുവാവിനെ ലോറിയിൽ കെട്ടിവലിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ മധ്യപ്രദേശിൽ വീണ്ടും ദാരുണ അക്രമ സംഭവം. ബസ് ബാറ്ററി മോഷ്ടിച്ചുവെന്നാരോപിച്ച് യുവാവിനെ ക്രൂരമായി മർദിക്കുകയായിരുന്നു ആൾക്കൂട്ടം. രേവ ജില്ലയിലാണ് സംഭവം.
യുവാവായ മുഹമ്മദ് അസദ് ഖാനാണ് പരിക്കേറ്റത്. ബസിെൻറ ബാറ്ററി മോഷ്ടിച്ചുവെന്നാരോപിച്ചായിരുന്നു അതിക്രമം. സംഭവത്തിെൻറ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചു. ആളുകൾ നോക്കിനിൽക്കുന്നതിനിടെയാണ് അക്രമം. അസദിനെ ബെൽറ്റുകൊണ്ട് അടിക്കുന്നതും ഒരാൾ തലക്കും മറ്റൊരാൾ ശരീരത്തിലും ചവിട്ടുന്നതും വിഡിയോയിൽ കാണാം.
നാലുപേരാണ് അക്രമത്തിന് പിന്നിലെന്ന് െപാലീസ് പറഞ്ഞു. ഇതിൽ ഡാനിഷ്, കുൽദീപ് എന്നിവരെ അറസ്റ്റ് ചെയ്തതായും ഇരുവർക്കെതിരെയും കൊലപാതകശ്രമ കുറ്റം ചുമത്തിയതായും പൊലീസ് പറഞ്ഞു. മറ്റു രണ്ടു പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.
കഴിഞ്ഞദിവസം മധ്യപ്രദേശിലെ നീമുച്ച് ജില്ലയിൽ ആദിവാസി യുവാവിനെ ലോറിക്ക് പിന്നിൽ കെട്ടിവലിച്ച് ആൾക്കൂട്ടം കൊലപ്പെടുത്തിയിരുന്നു. മോഷണം നടത്തിയെന്ന് ആരോപിച്ച് യുവാവിെൻറ കൈയും കാലും കെട്ടി മർദിച്ച ശേഷം ലോറിക്ക് പിന്നിൽ കെട്ടിവലിക്കുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
