Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമധ്യപ്രദേശിൽ...

മധ്യപ്രദേശിൽ ഒളിച്ചോടിയതിന്​ യുവാവിന്​ പെൺകുട്ടിയുടെ ബന്ധുക്കളുടെ ക്രൂരമർദനം -വിഡ​ിയോ

text_fields
bookmark_border
Man Beaten Up With Hammer By Womans Family For Eloping Video
cancel

ഭോപാൽ: മധ്യപ്രദേശിലെ ഷാജാപൂരിൽ പെൺകുട്ടിയുമായി ഒളിച്ചോടിയ യുവാവിന്​ ബന്ധുക്കളുടെ ക്രൂരമർദനം. 22കാരിയായ പെൺകുട്ടിയുടെ ബന്ധുക്കളുടെ നേതൃത്വത്തിലായിരുന്നു മർദനം.

22കാരനായ പുഷ്​പക്​ ബാവ്​സറാണ്​ ക്രൂരമർദനത്തിന്​ ഇരായായത്​. തിരക്കേറിയ നഗരത്തിന്‍റെ മധ്യത്തിൽവെച്ച്​ പട്ടാപകൽ യുവാവിനെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.

പുഷ്​പകയും 22കാരിയും തമ്മിൽ പ്രണയത്തിലായിരുന്നു. അടുത്തിടെ ഇരുവരും നാടുവിടുകയും ചെയ്​തു. പിന്നീട്​ ബന്ധുക്കൾ ഇവരെ കണ്ടെത്തി കുടുംബങ്ങൾ തമ്മിൽ ഒത്തുതീർപ്പാക്കിയ ശേഷം ഇരുവരെയും സ്വന്തം വീടുകളിലേക്ക്​ മടക്കികൊണ്ടുപോകുകുയായിരുന്നു.

പെൺകുട്ടിയുടെ പിതാവിനും സഹോദരനും പുഷ്​പകുമായുള്ള ബന്ധത്തിൽ എതിർപ്പുണ്ടായിരുന്നു. ഞായറാഴ്ച മാർക്കറ്റിൽ പോയ 22കാരനെ പെൺകുട്ടിയുടെ പിതാവും ​സഹോദരനും ചേർന്ന്​ തടഞ്ഞുനിർത്തുകയും ചുറ്റികകൊണ്ട്​​ അടിക്കുകയുമായിരുന്നു. യുവാവിന്‍റെ കൈക്കും കാലിനും ചുറ്റികകൊണ്ട്​ അടിക്കുന്നത്​ വിഡിയോയിൽ കാണാം.

സംഭവത്തിന്‍റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ മക്​സി ​പൊലീസ്​ പെൺകുട്ടിയുടെ പിതാവിനും സഹോദരനുമെതിരെ കേസെടുത്തു. പുഷ്​പകിനെതിരെയും കേസെടുത്തതായാണ്​ വിവരം. 22കാരനെതിരെ കേസെടുത്തതിൽ ബന്ധുക്കൾ പൊലീസ്​ സ്​റ്റേഷനിലെത്തി പ്രതിഷേധിച്ചു.

Show Full Article
TAGS:Crime honour attack 
News Summary - Man Beaten Up With Hammer By Woman's Family For Eloping Video
Next Story