വിവാഹിതയുമായി പ്രണയം; യുവാവിനെ ഭർത്താവും ബന്ധുക്കളും തല്ലിക്കൊന്നു
text_fieldsകടപ്പാട്: NDTV
ജയ്പൂർ: വിവാഹിതയുമായി പ്രണയ ബന്ധമുണ്ടെന്നാരോപിച്ച് യുവാവിനെ ഭർത്താവും ബന്ധുക്കളും അടിച്ചുകൊന്നു. രാജസ്ഥാനിലെ ഹനുമാൻഗഢ് ജില്ലയിൽ വ്യാഴാഴ്ചയാണ് സംഭവം. പ്രേംപുര സ്വദേശിയായ ജഗദീഷ് മേഗ്വാൾ ആണ് മരിച്ചത്.
പ്രതികൾ തന്നെ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച വിഡിയോയിൽ ആറോളം പേർ ചേർന്ന് യുവാവിനെ വടി ഉപയോഗിച്ച് ക്രൂരമായി മർദിക്കുന്നത് കാണാം.
അക്രമികളിൽ ഒരാൾ ജഗദീശിെൻറ കഴുത്തിൽ തെൻറ മുട്ടുകാൽ അമർത്തിപ്പിടിക്കുകയും അതേ സമയം മറ്റുള്ളവർ മർദിക്കുകയും ചെയ്യുന്നുണ്ട്. ശേഷം ജഗദീഷിെൻറ മൃതദേഹം സ്വന്തം വീടിെൻറ മുമ്പിൽ തള്ളിയതായി പിതാവ് പൊലീസിൽ പരാതി നൽകി.
11 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. സൂരത്ഗഢിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് മകൻ വ്യാഴാഴ്ച വീട്ടിൽ നിന്നിറങ്ങിയതെന്നും വീട്ടിലേക്ക് മടങ്ങുന്നത് വഴിയാകാം പ്രതികൾ തട്ടിക്കൊണ്ടുപോയി കൊലെപ്പടുത്തിയതെന്ന് പിതാവ് ബൻവാരിലാൽ പരാതിയിൽ പറഞ്ഞു.
പ്രതികളെ അറസ്റ്റ് ചെയ്യാതെ മൃതദേഹം മറവ് ചെയ്യില്ലെന്ന് പറഞ്ഞ് ഗ്രാമീണർ പൊലീസ് സ്റ്റേഷന് മുമ്പിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു.