Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദ്യപാനത്തിനിടെ ബന്ധുവിനെ തലക്കടിച്ച് കൊലപ്പെടുത്തി

text_fields
bookmark_border
മദ്യപാനത്തിനിടെ ബന്ധുവിനെ തലക്കടിച്ച് കൊലപ്പെടുത്തി
cancel

പീരുമേട്: പുല്ലുപാറയിൽ മദ്യപാനത്തിനിടെ വീട്ടിലെത്തിയ ബന്ധുവിനെ തലക്കടിച്ച് കൊലപ്പെടുത്തി. ഇളംകാട് സ്വദേശി ബിനുവാണ്​ (47) കൊല്ലപ്പെട്ടത്. സംഭവത്തിൽ പുല്ലുപാറ പുത്തൻപുരക്കൽ തങ്കച്ചനെ (54) പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച രാത്രിയിലാണ് സംഭവം. ഒറ്റക്ക് താമസിക്കുന്ന തങ്കച്ചന്‍റെ വീട്ടിൽ ബിനു എത്തുകയും ഇരുവരും മദ്യപിക്കുന്നതിനിടെ വാക്ക്തർക്കം ഉണ്ടാവുകയും ചെയ്തതായി പൊലീസ്​ പറഞ്ഞു. തർക്കത്തിനിടെ കമ്പിവടികൊണ്ട് ബിനുവിന്റെ തലക്കടിച്ചു.

ബിനു കൊല്ലപ്പെട്ടെന്ന് മനസ്സിലാക്കിയ ഇയാൾ അഗ്​നിരക്ഷാസേനയെ വിളിച്ച് വീണ് പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ, മൃതദേഹം കണ്ടപ്പോൾ സേന ജീവനക്കാർക്ക് സംശയം തോന്നുകയും ഇവർ പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തതിനെ തുടർന്നാണ്​ പെരുവന്താനം പൊലീസ് എത്തി തങ്കച്ചനെ കസ്റ്റഡിയിലെടുത്തത്​.

ഇരുവരും മുമ്പും വിവിധ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. മുണ്ടക്കയം പൊലീസ് സ്റ്റേഷൻ പരിധിയിൽ 2001ൽ സഹോദരീഭർത്താവ് ശശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയാണ് ബിനു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Man beaten to death during drinks in Peermade, one held
Next Story