Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right'ഭാര്യയെയും മക്കളെയും...

'ഭാര്യയെയും മക്കളെയും കൊന്നത്​ ഉറക്കഗുളിക നൽകിയ ശേഷം കഴുത്തിൽ ഷൂലേസ്​ മുറുക്കി' -കടവന്ത്രയിലെ കൊലപാതകം നടത്തിയത്​ ഗൃഹനാഥൻ

text_fields
bookmark_border
narayana and family
cancel
camera_alt

നാ​രാ​യ​ണ,          ജോ​യ​മോ​ൾ,      ല​ക്ഷ്മി​കാ​ന്ത്,      അ​ശ്വ​ന്ത് 

കൊച്ചി: എറണാകുളം കടവന്ത്രയിലെ അമ്മയുടെയും രണ്ട്​ മക്കളുടെയും മരണം കൊലപാതകമെന്ന്​ പൊലീസ്​. ഭാര്യയെയും കുട്ടികളെയും കഴുത്തു മുറുക്കി കൊലപ്പെടുത്തിയ ശേഷമാണ്​ ജീവനൊടുക്കാൻ ശ്രമിച്ചതെന്ന്​ ഭര്‍ത്താവ് നാരായണൻ പൊലീസിൽ മൊഴി നൽകി. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണമാണ്​ ഈ കടുംകൈ ചെയ്തത്​. ഭാര്യ ജോയ​മോള്‍ (33), മക്കളായ ലക്ഷ്മികാന്ത് (8), അശ്വന്ത് (4) എന്നിവരെ ഉറക്കഗുളിക നൽകിയ ശേഷം ഷൂലേസ്​ കഴുത്തിൽ മുറുക്കിയാണ്​ ​കൊന്നത്​. അതിനുശേഷം കഴുത്തുമുറിച്ച്​ ജീവനൊടുക്കാൻ ശ്രമിച്ച നാരായണൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്​.

നാരായണനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്​. ശനിയാഴ്ച രാവിലെയാണ് ജോയമോളെയും മക്കളെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്​. കൂട്ട ആത്​മഹത്യയെന്ന്​ ആദ്യം കരുതിയെങ്കിലും സംശയം തോന്നിയ പൊലീസ്​ നാരായണനെ ചോദ്യംം ചെയ്തതിൽ നിന്നാണ്​ കൊലപാതകത്തിന്‍റെ ചുരുളഴിയുന്നത്​.

ഉറക്കഗുളിക നൽകിയെങ്കിലും മരിക്കാത്തതിനെ തുടർന്നാണ്​ കഴുത്തുമുറുക്കി കൊന്നത്​. അതിനുശേഷം കഴുത്തിനും കയ്യിലും മുറിവേൽപിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. രാവിലെ ഫോൺ വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനാൽ ജോയമോളുടെ സഹോദരി വീട്ടിൽ അന്വേഷിച്ചെത്തിയതോടെയാണ്​ സംഭവം പുറംലോകമറിഞ്ഞത്.

തുടര്‍ന്ന് ഇവര്‍ നാട്ടുകാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. നാലുപേരെയും ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജോയ​മോളും മക്കളും മരിച്ചിരുന്നു. കടവന്ത്രയിൽ പൂക്കളുടെ മൊത്തവ്യാപാരം നടത്തുകയാണ്​ തമിഴ്​നാട്​ സ്വദേശിയായ നാരായണൻ. എറണാകുളം സൗത്ത് പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newskadavanthra murder
News Summary - Man attempts to suicide after killing wife and two children in Kochi
Next Story