ഭാര്യവീട്ടിൽ അക്രമം; പ്രതി പൊലീസുകാരെ ആക്രമിച്ചു
text_fieldsഅഞ്ചാലുംമൂട്: ഭാര്യവീട്ടിൽ അക്രമം നടത്തിയതിന് പിടികൂടി സ്റ്റേഷനിൽ എത്തിച്ച പ്രതി പൊലീസുകാരെ ആക്രമിച്ചു. ചവറ തെക്കുംഭാഗം കോയിവിളയിൽ കുളത്തൂർ വീട്ടിൽ ജയിംസൺ ആണ് (25) അഞ്ചാലൂംമൂട് പൊലീസ് സ്റ്റേഷനിലെ പാറാവ് ഡ്യൂട്ടിയിലായിരുന്ന സുനിൽ ലാസറിനെയും ജി.ഡി ചാർജ് ഉണ്ടായിരുന്ന ഗുരുപ്രസാദിനെയും ആക്രമിച്ചത്.
30ന് അഞ്ചാലുംമൂട് സ്റ്റേഷൻ പരിധിയിലെ മതിലിൽ കാട്ടുവിള പുത്തൻ വീട്ടിലെ കൃഷ്ണകുമാറിന്റെ വീട്ടിലാണ് ഇയാൾ ആദ്യം അക്രമം നടത്തിയത്.
മദ്യപിച്ച് ഭാര്യാവീട്ടിലെത്തിയ ഇയാൾ ഭാര്യയോടും ഭാര്യാമാതാവുമായും തർക്കത്തിലാവുകയും അസഭ്യം വിളിച്ച് വീട്ടിൽ ആക്രമണം നടത്തുകയുമായിരുന്നു.
കൃഷ്ണകുമാറിന്റെ പരാതിയിൽ അഞ്ചാലുംമൂട് പൊലീസ് ജയിംസനെ സ്റ്റേഷനിൽ എത്തിച്ചു.
സ്റ്റേഷനിലെത്തിച്ച ഇയാൾ തുടർന്നും അസഭ്യം പറയുന്നത് തടഞ്ഞ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ യുവാവ് ആക്രമിക്കുകയായിരുന്നു.
അക്രമം തടയാൻ ശ്രമിക്കവേയാണ് ജി.ഡി ചാർജിലുണ്ടായിരുന്ന ഗുരുപ്രസാദിനെയും ആക്രമിച്ചു.
തുടർന്ന് അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി. ദേവരാജന്റെ നിർദേശാനുസരണം കൃത്യനിർവഹണത്തിനിടെ ഉദ്യോഗസ്ഥനെ ആക്രമിച്ചതിന് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

