100 ലിറ്റർ വാഷും ഉപകരണങ്ങളുമായി ഒരാൾ പിടിയിൽ
text_fieldsസത്യൻ
നിലമ്പൂർ: നൂറുലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളുമായി മധ്യവയസ്കൻ വഴിക്കടവ് പൊലീസിന്റെ പിടിയിൽ. വഴിക്കടവ് വെള്ളക്കട്ട ബിർള ക്വാർട്ടേഴ്സിന് സമീപം മുരിയൻകണ്ടത്തിൽ സത്യനെയാണ് (51) സബ് ഇൻസ്പെക്ടർ ഒ.കെ. വേണു അറസ്റ്റ് ചെയ്തത്. വഴിക്കടവ് ഇൻസ്പെക്ടർ പി. അബ്ദുൽ ബഷീറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പ്രതിയുടെ വീടിന്റെ പരിസരത്ത് ആരും കണ്ടുപിടിക്കാത്ത രീതിയിലാണ് വാഷ് സൂക്ഷിച്ചിരുന്നത്. അസി. സബ് ഇൻസ്പെക്ടർ കെ. മനോജ്, പൊലീസുകാരായ അബൂബക്കർ നാലകത്ത്, കെ. സുനിൽ, റിയാസ് ചീനി, കെ. ഷെരീഫ്, എസ്. പ്രശാന്ത് കുമാർ എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി മഞ്ചേരി സബ് ജയിലിൽ റിമാൻഡ് ചെയ്തു.