Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എം.ഡി.എം.എ കടത്താൻ ശ്രമം; മുത്തങ്ങയിൽ യുവാവ് പിടിയിൽ
text_fieldsbookmark_border
ഷാഹുൽ
സുൽത്താൻബത്തേരി: സിഗരറ്റ് പാക്കിൽ ഒളിപ്പിച്ച് എം.ഡി.എം.എ കടത്താൻ ശ്രമിക്കുന്നതിനിടെ യുവാവ് പിടിയിൽ. കോഴിക്കോട് നല്ലളം സ്വദേശി എച്ച്. ഷാഹലിനെയാണ് (26) മുത്തങ്ങ ചെക്ക്പോസ്റ്റിൽ പൊലീസ് പിടികൂടിയത്. 15.29 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.
ബംഗളൂരുവിൽ നിന്ന് ബസ്സിൽ എത്തി ചെക്ക് പോസ്റ്റ് എത്തുന്നതിനുമുമ്പായി ഇറങ്ങി നടന്നുവരുന്നതിനിടെ സംശയം തോന്നുകയും പിന്നീട് നടത്തിയ പരിശോധനിയിലുമാണ് ഇയാളുടെ കൈവശമുണ്ടായിരുന്ന സിഗരറ്റ് പാക്കറ്റിൽ നിന്ന് എം.ഡി.എം.എ കണ്ടെടുത്തത്. സുൽത്താൻബത്തേരി എസ്.ഐ. കെ.വി. ശശികുമാറിന്റെ നേതൃത്വത്തിലുളള സംഘമാണ് ഷാഹുലിനെ അറസറ്റ് ചെയ്തത്.
Next Story

