Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right40 ലിറ്റർ മദ്യവുമായി...

40 ലിറ്റർ മദ്യവുമായി യുവാവ് പിടിയിൽ

text_fields
bookmark_border
40 ലിറ്റർ മദ്യവുമായി യുവാവ് പിടിയിൽ
cancel
camera_alt

വി​നോ​ദ്

തിരുവനന്തപുരം: വിൽപനക്കായി സൂക്ഷിച്ച 40 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ. എം.എസ്.കെ നഗറിൽ ടി.സി 41/1359ൽ താമസിക്കുന്ന വിനോദിനെയാണ് (35) ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാളിൽനിന്ന് 8650 രൂപയും പിടിച്ചെടുത്തു. വെള്ളിയാഴ്ച കൊഞ്ചിറവിള ഉത്സവം ആരംഭിക്കാനിരിക്കെ ഫോർട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ എം.എസ്.കെ നഗർ, കുര്യാത്തി, ആറ്റുകാൽ, ചിറപ്പാലം എന്നിവിടങ്ങളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.

കമീഷണർ കെ. കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി പൊലീസ് കമീഷണർ ദീപക് ധൻഖർ, ഫോർട്ട് അസി. കമീഷണർ മനോജ് കുമാർ എന്നിവരുടെ മേൽനോട്ടത്തിൽ ഫോർട്ട് ഇൻസ്പെക്ടർ എസ്.ബി. പ്രവീൺ, എസ്.ഐമാരായ അനു എസ്. നായർ, സുജോ ജോർജ്, ജോസ്ബിൻ രാജ്, സി.പി.ഒ സുനിൽകുമാർ, ഗിരീഷ് കുമാർ, സുനിൽ ലാൽ, ശാമപ്രസാദ്, അജീഷ് ജോസി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:liquorArrest
News Summary - Man arrested with liquor
Next Story