നാലര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
text_fieldsആൽബിൻ
കൊട്ടാരക്കര: നാലരകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. ഇളമാട് തേവന്നൂർ ചരുവിളവീട്ടിൽ ആൽബിൻ (21) ആണ് അറസ്റ്റിലായത്. രണ്ടുദിവസം മുമ്പ് കൊട്ടാരക്കര പൊലിക്കോട് െവച്ച് രണ്ടുകിലോ കഞ്ചാവുമായി പിടികൂടിയ പ്രതിയെ പൊലീസ് ചോദ്യം ചെയ്തതതാണ് ആൽബിനിലേക്കെത്തിച്ചത്.
സൈബർ സെൽ വഴി പ്രതിയുടെ സഞ്ചാരപാത പൊലീസ് മനസ്സിലാക്കിയിരുന്നു. വിശാഖപട്ടണത്തുനിന്ന് കഞ്ചാവ് വാങ്ങി ആൽബിൻ ട്രെയിൻ വഴി കോട്ടയത്തേക്ക് തിരിക്കുകയായിരുന്നു. അവിടെ നിന്ന് കെ.എസ്.ആർ.ടി.സി ബസിൽ കൊട്ടാരക്കരയിൽ എത്തിയപ്പോഴാണ് കൊട്ടാരക്കര റൂറൽ എസ്.പി സാബു മാത്യുവിന്റെ കീഴിലുള്ള ഡാൻസാഫ് ടീമും കൊട്ടാരക്കര പൊലീസും ചേർന്ന് പിടികൂടിയത്. ചടയമംഗലം പൊലീസ് സ്റ്റേഷനിൽ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ.

