Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവിൽപനക്കായി സൂക്ഷിച്ച...

വിൽപനക്കായി സൂക്ഷിച്ച രാസലഹരിയുമായി യുവാവ് പിടിയിൽ

text_fields
bookmark_border
വിൽപനക്കായി സൂക്ഷിച്ച രാസലഹരിയുമായി യുവാവ് പിടിയിൽ
cancel
camera_alt

അ​നൂ​ബ്

ഓച്ചിറ: വിൽപനക്കായി സൂക്ഷിച്ച എം.ഡി.എം.എയുമായി യുവാവ് പൊലീസിന്റെ പിടിയിലായി. ഇപ്പോൾ ചങ്ങൻകുളങ്ങര തൃവേണി ജങ്ഷനിൽ മാലിയിൽ വീട്ടിൽ താമസിക്കുന്ന കോട്ടയം സ്വദേശി അനൂബ് (26) ആണ് പിടിയിലായത്. ഓച്ചിറ പൊലീസും കരുനാഗപ്പള്ളി എ.സി.പി ജോണിന്‍റെ നേതൃത്വത്തിലുള്ള സബ് ഡിവിഷൻ ഡാൻസാഫ് സംഘവും ചേർന്നാണ് ഇയാളെ പിടികൂടിയത്.

കഴിഞ്ഞദിവസം രാത്രി 9.30ഒടെ അനൂബിന്‍റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വിൽപനക്കെത്തിച്ച് സൂക്ഷിച്ചിരുന്ന 17.05 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയത്. ഓച്ചിറയിലെയും പരിസരപ്രദേശങ്ങളിലെയും കോളജുകൾ കേന്ദ്രീകരിച്ച് വിദ്യാർഥികൾക്ക് വിതരണത്തിനായി ബംഗളൂരുവിൽ നിന്ന് കൊണ്ടുവന്ന ലഹരിമരുന്നാണ് പിടികൂടിയത്.

കഴിഞ്ഞദിവസവും ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിൽ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിലായിരുന്നു. എസ്.ഐമാരായ കണ്ണൻ, സായിസേനൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും ഓച്ചിറ സബ് ഇൻസ്‌പെക്ടർ അനീഷിന്‍റെ നേതൃത്വത്തിലുള്ള ഓച്ചിറ പൊലീസ് സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrugArrest
News Summary - Man arrested with drug
Next Story