കഞ്ചാവുമായി യുവാവ് പിടിയിൽ
text_fieldsരാജീവ്
മുഹമ്മ: 2.6 കിലോ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ. മുഹമ്മ പഞ്ചായത്ത് പതിനഞ്ചാം വാർഡ് രാജീവ് നിവാസിൽ ആർ. രാജീവാണ് (40) പിടിയിലായത്. മയക്കുമരുന്നിന് അടിമയായ ഇയാൾ ലഹരി ഉപയോഗിക്കാനും ആർഭാട ജീവിതം നയിക്കാനുമാണ് കഞ്ചാവ് വിൽപനയിൽ ഏർപ്പെട്ടതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ആലപ്പുഴ അസി. എക്സൈസ് കമീഷണർ എസ്. സജീവിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ചേർത്തല റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ വി.ജെ. റോയിയുടെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫിസർമാരായ കെ.ആർ. രാജീവ്, ബി.എം. ബിയാസ്, കെ.വി. സുരേഷ്, പി. പ്രതീഷ്, വനിത സിവിൽ എക്സൈസ് ഓഫിസർ ആർ. രഞ്ജിനി, പ്രിവന്റിവ് ഓഫിസർ പി. ഷിബു ബെഞ്ചമിൻ, അസി. എക്സൈസ് ഇൻസ്പെക്ടർ എൻ. ബാബു അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

