Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദുരൂഹമായി പഴയ 1000 രൂപ നോട്ട് കടത്ത്; നിരോധിത കറൻസിയുമായി തമഴ്നാട് സ്വദേശി പിടിയിൽ
text_fieldsbookmark_border
നിരോധിത കറൻസിയുമായി പിടിയിലായ തിരുജ്ഞാനമൂര്‍ത്തി
പരപ്പനങ്ങാടി: നിരോധിച്ച 1000 രൂപയുടെ 195 നോട്ടുകളുമായി തമിഴ്‌നാട് സ്വദേശി പിടിയിൽ. ധര്‍മ്മപുരി സ്വദേശി കോട്ടാല്‍ മണിയത്ത് ഹള്ളിയിലെ തിരുജ്ഞാനമൂര്‍ത്തി (39) ആണ് പിടിയിലായത്.
ബുധനാഴ്ച രാത്രി ഒന്‍പത് മണിയോടെ പരപ്പനങ്ങാടി റെയില്‍വെ സ്റ്റേഷന്‍ പാര്‍ക്കിംഗ് സ്ഥലത്തിന് സമീപത്തുനിന്നാണ് ഇയാളെ പിടികൂടിത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു. നിരോധിത നോട്ടുകള്‍ എന്തിനാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്താന്‍ സംഭവുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണം നടത്തുമെന്ന് സ്റ്റേഷൻ ഓഫീസർ ഹണി കെ ദാസ് പറഞ്ഞു. സി.ഐയോടൊപ്പം എസ്.ഐ.മാരായ ജയരാജന്‍, നൗഷാദ് ഇബ്രാഹിം, ജിതിന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

