680 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ
text_fieldsഷൈബു
കുറ്റ്യാടി: കഞ്ചാവും എം.ഡി.എം.എ കടത്തും വിൽപനയും സജീവമാണെന്ന വിവരത്തെ തുടർന്ന് പൊലീസ് പരിശോധന കർശനമാക്കി. നിരന്തരം പ്രതികൾ പിടിയിലാവുമ്പോൾ കടത്തിനും വിൽപനക്കുമായി പുതിയ ആളുകളാണ് രംഗത്തിറങ്ങുന്നത്. മിക്കവരും ഇരുചക്രവാഹനങ്ങളാണ് കടത്തിന് ഉപയോഗിക്കുന്നത്. ടൗണിൽ നാദാപുരം റോഡിലെ കടേക്കച്ചാലിൽ 680 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. അടുക്കത്ത് പാറച്ചാലിൽ ഷൈബുവിനെയാണ് (36) ബൈക്കിൽ കടത്തുമ്പോൾ കുറ്റ്യാടി എസ്.ഐ ഷമീറും സംഘവും അറസ്റ്റ് ചെയ്തത്. മൊകേരി ഭാഗത്തേക്ക് വിതരണത്തിന് കൊണ്ടുപോവുകയാണെന്നാണ് പൊലീസ് പറയുന്നത്. വാർപ്പ് പണിക്കാരനായിരുന്ന ഇയാൾ ആ പണി നിർത്തിയാണ് കഞ്ചാവ് വിതരണം തുടങ്ങിയതെന്നാണ് പൊലീസ് പറയുന്നത്. രണ്ടുദിവസം മുമ്പ് നീലേച്ചുകുന്നിൽ 5.8 ഗ്രാം എം.ഡി.എം.എയുമായി അറസ്റ്റിലായ നരിക്കൂട്ടുംചാൽ തരിപ്പൊയിൽ സൂരജ് (24) റിമാൻഡിലാണ്. ഏതാനും മാസം മുമ്പ് ഊരത്ത് സ്വദേശിയുടെ ബൈക്കിൽനിന്നും വീട്ടിൽനിന്നുമായി മൂന്ന് കിലോയോളം കഞ്ചാവ് പിടികൂടിയിരുന്നു. വിദ്യാർഥികളെ ഗുണഭോക്താക്കളും വിതരണക്കാരുമാക്കി ലഹരിവിൽപന നടത്തുന്ന സംഘങ്ങൾ സജീവമാണെന്നാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

