ആറരക്കിലോ കഞ്ചാവുമായി മധ്യവയസ്കൻ പിടിയിൽ
text_fieldsമണിയിൽനിന്ന് പിടിച്ചെടുത്ത കഞ്ചാവ് എക്സൈസ് ഉദ്യോഗസ്ഥർ തിട്ടപ്പെടുത്തുന്നു
തൃക്കരിപ്പൂർ: ആറരക്കിലോ കഞ്ചാവുമായി ഉദിനൂർ മാച്ചിക്കാട് സ്വദേശിയെ എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടി. മാച്ചിക്കാട് കൊക്കാകടവ് നടത്തിയ റെയ്ഡിൽ 6.520 കിലോ കഞ്ചാവുമായി കൊക്കാകടവ് തുരുത്തി മഠത്തിൽ വീട്ടിൽ ടി.ആർ. മണിയാണ് (57) പിടിയിലായത്.
എക്സൈസ് സർക്കിൾ ഓഫിസും കാസർകോട് എക്സൈസ് ഇ.ഐ ആൻഡ് ഐ.ബിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് വൻ കഞ്ചാവ് വേട്ട. വീട്ടിൽ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പ്രതിക്കെതിരെ എൻ.ഡി.പി.എസ് നിയമപ്രകാരം കേസെടുത്ത് തൊണ്ടിമുതലുകൾ കസ്റ്റഡിയിലെടുത്തു.
ഹോസ്ദുർഗ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി.വി. പ്രസന്നകുമാർ, ഇൻസ്പെക്ടർ കെ. സുബിൻരാജ്, അസി.ഇൻസ്പെക്ടർ കെ.വി. മുരളി, പ്രിവന്റിവ് ഓഫിസർമാരായ സാജൻ അപ്യാൽ, വി. പ്രശാന്ത് കുമാർ, സിവിൽ എക്സൈസ് ഓഫിസർ പി. ശുഭ, എം. ശ്യാംജിത്ത്, ഡ്രൈവർമാരായ എം.വി. സുമോദ് കുമാർ, സുധീർ കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

