15 ലക്ഷത്തിന്റെ രക്തചന്ദനത്തടികളുമായി യുവാവ് അറസ്റ്റില്‍
text_fieldsബംഗളൂരു: 15 ലക്ഷം രൂപ വിലമതിക്കുന്ന രക്തചന്ദനത്തടികളുമായി ഫർണിച്ചർ കടയുടമയായ യുവാവ് അറസ്റ്റില്‍. ബംഗളൂരു സരായിപാളയ സ്വദേശി സാദിഖ് ഖാനെ (38) ആണ് പ്രത്യേക സി.ഐ.ഡി സംഘം അറസ്റ്റ്ചെയ്തത്. സാദിഖ് ഖാന്റെ ഉടമസ്ഥതയിലുള്ള ഫര്‍ണിച്ചര്‍ കടയില്‍നിന്നാണ് 16 രക്തചന്ദനത്തടികള്‍ പ്ലാസ്റ്റിക് ഷീറ്റിട്ട് മൂടിയനിലയില്‍ കണ്ടെത്തിയത്. അശ്വത് നഗര്‍ കേന്ദ്രീകരിച്ച് രക്തചന്ദനത്തടികള്‍ വിറ്റഴിക്കാന്‍ ശ്രമിക്കുന്നെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
സാദിഖിന് രക്തചന്ദനത്തടികള്‍ എത്തിച്ച ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ സ്വദേശിയായ നരേഷിനായി തിരച്ചില്‍ ഊർജിതമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

