Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ

text_fields
bookmark_border
മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ
cancel
camera_alt

മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിലെ പ്രതി സനീഷ്

ആലുവ: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. പെരുമ്പാവൂർ പോഞ്ഞാശ്ശേരി കാട്ടോളി പറമ്പിൽ സനീഷ് (34) നെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 19 നാണ് സംഭവം.

ആലുവ മാർക്കറ്റിന് സമീപമുള്ള കെ.പി.ബി നിധി എന്ന സ്ഥാപനത്തിലാണ് തട്ടിപ്പ് നടത്തിയത്. കമ്പനിപ്പടിയിലെ സ്വർണപ്പണമിടപാട് സ്ഥാപനത്തിൽ ​െവച്ച 90 ഗ്രാം സ്വർണം കെ.പി.ബി നിധിയിലേക്ക് മാറ്റി പണയം ​െവക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് മാനേജരെ സമീപിക്കുകയായിരുന്നു.

കമ്പനിപ്പടിയിലുള്ള സ്ഥാപനത്തിലെ ജീവനക്കാരനാണെന്നും പറഞ്ഞ് ഒരാളെ പരിചയപ്പെടുത്തുകയും ചെയ്തു. തുടർന്ന് കമ്പനിപ്പടിയിലുള്ള സ്ഥാപനത്തിൻറെ മുന്നിലേക്ക് കെ.പി.ബി നിധിയുടെ മാനേജരെ വിളിച്ച് വരുത്തി സ്വർണമാണെന്ന് പറഞ്ഞ് മുക്കുപണ്ടം കൈമാറി രണ്ടര ലക്ഷത്തോളം രൂപ വാങ്ങി മുങ്ങുകയായിരുന്നു.

ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ രാത്രി മലപ്പുറം കാളികാവിൽ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

മഞ്ചേരിയിലും പെരിന്തൽമണ്ണയിലും സനീഷിനെതിരെ സമാന രീതിയിലുള്ള കേസുകളുണ്ട്. അന്വഷണ സംഘത്തിൽ ഇൻസ്പെക്ടർ സി.എൽ. സുധീർ, എസ്.ഐ ആർ. വിനോദ്, എ.എസ്.ഐ കെ.പി. ഷാജി, സി.പി.ഒമാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, ഹാരീസ്​ എന്നിവരാണ് ഉണ്ടായിരുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം വ്യാപിപ്പിച്ചതായി എസ്.പി കെ.കാർത്തിക് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - man arrested in rolled gold fraud case
Next Story