Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പതിനഞ്ചുകാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചതിന് നാൽപ്പത്തിയഞ്ചുകാരൻ അറസ്റ്റിൽ
text_fieldsbookmark_border
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ നാൽപ്പത്തിയഞ്ചുകാരൻ അറസ്റ്റിൽ. വർക്കല ആയിരൂർ നിഷാ സദനത്തിൽ മനോജാണ് പൊലീസിെൻറ പിടിയിലായത്.
കല്ലാശാരിയായ ഇയാൾ 15 വയസ്സുള്ള പെൺകുട്ടിയെ പല രീതിയിലുള്ള പ്രലോഭനങ്ങൾ നൽകി സ്വന്തം വീട്ടിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ മാസം ആണ് ആദ്യമായി കുട്ടിയെ പീഡിപ്പിച്ചത്. അതിനുശേഷം പലദിവസങ്ങളിലും പീഡനം ആവർത്തിച്ചു.
ചൈൽഡ് ലൈനിെൻറ പരാതിയെ തുടർന്നാണ് പൊലീസ് നടപടി എടുത്ത്. പോക്സോ നിയമ പ്രകാരമാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അറസ്റ്റിലായ മനോജ്
Next Story

