മുഖത്ത് മുളകുപൊടി തേച്ച് മാല പൊട്ടിച്ചയാൾ പിടിയിൽ
text_fieldsബാലരാമപുരം: മുളകുപൊടി മുഖത്ത് തേച്ച് മാലപൊട്ടിച്ച് കടന്ന പ്രതിയെ ബാലരാമപുരം പൊലീസ് പിന്തുടര്ന്ന് മണിക്കൂറുകള്‍ക്കകം സാഹസികമായി പിടികൂടി. വേളി സ്വദേശി ലിനുവിനെയാണ് പൊലീസ് പിടികൂടിയത്. ബാലരാമപുരം, കട്ടച്ചല്‍കുഴി യഥുഭവനില് നീതുവിന്റെ മാലയാണ് പൊട്ടിച്ച് കടന്നത്. ഉച്ചക്കടയില്‍ ദിയ പെറ്റ് ഷോപ്പിലായിരുന്നു സംഭവം.
ഓട്ടോറിക്ഷയില്‍ അവണാംകുഴി ഭാഗത്തേക്ക് കടന്ന ലിനുവിനെ പൊലീസ് ബൈക്കിലും ജീപ്പിലുമായി പിന്തുടര്ന്ന് അവണാംകുഴിക്ക് സമീപത്തുവെച്ച് പിടികൂടിയത്. ബാലരാമപുരം സി.ഐ ബിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐ വിനോദ് കുമാര്‍, എ.എസ്.ഐ ഹരീഷ്, സിവില്‍ പൊലീസ് ഓഫിസര്‍ സുധീഷ് എന്നിവരുടെ സംഘം പ്രതിയെ പിടികൂടിയത്. ബാലരാമപുരം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.