ഒന്നര കിലോ കഞ്ചാവുമായി ഫാം ഉടമ അറസ്റ്റിൽ
text_fieldsഫാസിൽ
നിലമ്പൂർ: ഒന്നര കിലോ കഞ്ചാവുമായി ഫാം ഉടമ നിലമ്പൂർ പൊലീസിെൻറ പിടിയിൽ. മമ്പാട് പുള്ളിപ്പാടം പടിഞ്ഞാറേതല ഫാസിലാണ് (29) പിടിയിലായത്. വാഹനപരിശോധനക്കിടെ ബുള്ളറ്റിൽ വന്ന ഫാസിൽ വടപുറത്ത് നിന്നാണ് പിടിയിലായത്. വാഹനത്തിൽ ഒളിപ്പിച്ചുവെച്ചിരുന്ന കഞ്ചാവ് പൊലീസ് കണ്ടെടുത്തു.
കാരാട് ഉഴിച്ചിലിൽ വാടകക്കെടുത്ത റബർ തോട്ടത്തിൽ ഗ്രീൻവാലി എന്ന പേരിൽ കോഴി, മുയൽ എന്നിവ വളർത്തുന്ന ഫാമിെൻറ ഉടമയാണ്. ഫാമിെൻറ മറവിൽ കഞ്ചാവ് വിൽപന നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. കോഴിത്തീറ്റക്ക് എന്ന വ്യാജേന ഏജൻറുമാർ മുഖേന ഫാമിലെത്തുന്ന കഞ്ചാവ് നിലമ്പൂർ ടൗണിലും പരിസങ്ങളിലും വിദ്യാർഥികളടക്കമുള്ളവർക്ക് ചില്ലറയായി വിതരണം ചെയ്തുവരുന്നതാണ് രീതി.
നിലമ്പൂർ ഡിവൈ.എസ്.പി സജു കെ. എബ്രഹാമിെൻറ നിർദേശത്തെ തുടർന്ന് നിലമ്പൂർ എസ്.ഐ നവീൻ ഷാജ്, എം. അസൈനാർ, സ്ക്വാഡ് അംഗങ്ങളായ അഭിലാഷ് കൈപ്പിനി, ടി. നിബിൻദാസ്, ജിയോ ജേക്കബ്, എം. കൃഷ്ണദാസ്, ഷിജു, സി.എം. ബഷീർ എന്നിവരുടെ നേതൃത്വത്തിലുള്ള പരിശോധനക്കിടെയാണ് പ്രതിയെ പിടികൂടിയത്.