വീട്ടമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
text_fieldsകല്ലമ്പലം: വീട്ടമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ ഇരുപത്തൊന്നുകാരൻ അറസ്റ്റിൽ. നാവായിക്കുളം വടക്കേവയൽ കുന്നുവിള വീട്ടിൽ പ്രദീപാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം രാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം. വീട്ടമ്മയുടെ മകെൻറ കൂട്ടുകാരനാണ് അറസ്റ്റിലായ പ്രദീപ്.
മകൻ മദ്യപിച്ച് ബോധമില്ലാതെ റബർ പുരയിടത്തിൽ കിടക്കുന്നെന്ന് പറഞ്ഞ് വീട്ടമ്മയെ രാത്രീ വീട്ടിൽ നിന്ന് വിളിച്ചിറക്കി തൊട്ടടുത്ത റബർ പുരയിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
വീട്ടമ്മ നിലവിളിച്ചതിനെതുടർന്ന് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. വീട്ടമ്മയുടെ പരാതിയിൽ രാത്രിതന്നെ കല്ലമ്പലം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കല്ലമ്പലം പൊലീസ് ഇൻസ്പെക്ടർ ഫറോസിെൻറ നേതൃത്വത്തിൽ എസ്.ഐ ഗംഗാപ്രസാദ്, ഗ്രേഡ് എസ്.ഐ അനിൽകുമാർ, എ.എസ്.ഐ സുരേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഹരിമോൻ.ആർ, സിവിൽ പൊലീസ് ഓഫിസർമാരായ വിനോദ് കുമാർ, സന്തോഷ് കുമാർ, കവിത, അജീഷ് എന്നിവരാണ് ഇയാളെ അറസ്റ്റ് ചെയ്തത്.