Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപെൺകുട്ടിയെ...

പെൺകുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചയാൾ പിടിയിൽ; ആ​ള്‍താ​മ​സ​മി​ല്ലാ​ത്ത വീ​ടു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പ​ക​ല്‍ മോ​ഷ​ണം ന​ട​ത്തു​ന്നയാളാണ്​ പ്രതിയെന്ന്​ പൊലീസ്​

text_fields
bookmark_border
abiraj
cancel
camera_alt

അ​ഭി​രാ​ജ്​

മാ​രാ​രി​ക്കു​ളം: പെ​ണ്‍കു​ട്ടി​യെ അ​പ​മാ​നി​ക്കാ​ന്‍ ശ്ര​മി​ച്ച​യാ​ളെ മാ​രാ​രി​ക്കു​ളം പൊ​ലീ​സ് പി​ടി​കൂ​ടി. കൊ​ട്ടാ​ര​ക്ക​ര അ​ബി​ഭ​വ​നി​ല്‍ അ​ഭി​രാ​ജി​നെ​യാ​ണ് (28) അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. 27 മോ​ഷ​ണ കേ​സി​ലെ പ്ര​തി​യാ​യ ഇ​യാ​ൾ മ​ഞ്ചേ​രി സ​ബ്ജ​യി​ലി​ല്‍ റി​മാ​ൻ​ഡി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ജൂ​ണ്‍ 25 നാ​ണ് പെ​ൺ​കു​ട്ടി​ക്ക് നേ​രെ അ​തി​ക്ര​മം ഉ​ണ്ടാ​യ​ത്. ഉ​ച്ച​യോ​ടെ മാ​രാ​രി​ക്കു​ളം ബീ​ച്ച് റോ​ഡി​ലൂ​ടെ ന​ട​ന്ന് പോ​കു​ക​യാ​യി​രു​ന്ന പെ​ണ്‍കു​ട്ടി​യെ ഇ​യാ​ൾ ആ​ക്ര​മി​ച്ച​ശേ​ഷം ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ല്‍ ര​ക്ഷ​പ്പെ​ട്ടു.

പൊ​ലീ​സ് സ്ഥാ​പി​ച്ചി​രു​ന്ന കാ​മ​റ​യി​ൽ​നി​ന്ന് പ്ര​തി​യു​ടെ ചി​ത്രം ല​ഭി​ച്ചു. കൊ​ട്ടാ​ര​ക്ക​ര​യി​ല്‍നി​ന്ന് പ്ര​തി​യും കു​ടും​ബ​വും അ​രൂ​രി​ലേ​ക്ക് താ​മ​സം മാ​റ്റി​യി​രു​ന്നു. മാ​രാ​രി​ക്കു​ളം ഇ​ന്‍സ്‌​പെ​ക്ട​ര്‍ എ​സ്.​രാ​ജേ​ഷ് പ്ര​ത്യേ​ക സ്‌​ക്വാ​ഡ് ഉ​ണ്ടാ​ക്കി പ്ര​തി​ക്കാ​യി ഊ​ര്‍ജി​ത​മാ​യ തി​ര​ച്ചി​ല്‍ ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ല്‍ അ​ഭി​രാ​ജ് മോ​ഷ​ണ​ക്കേ​സി​ല്‍ പി​ടി​യി​ലാ​യി മ​ഞ്ചേ​രി സ​ബ്ജ​യി​ലി​ല്‍ റി​മാ​ൻ​ഡി​ലാ​യി. മ​ഞ്ചേ​രി മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യു​ടെ അ​നു​വാ​ദ​ത്തോ​ടെ പൊ​ലീ​സ് പ്ര​തി​യെ ക​സ്‌​റ്റ​ഡി​യി​ല്‍ വാ​ങ്ങി ബു​ധ​നാ​ഴ്ച മാ​രാ​രി​ക്കു​ള​ത്ത് എ​ത്തി​ച്ചു തെ​ളി​വെ​ടു​പ്പും ന​ട​ത്തി. ആ​ള്‍താ​മ​സ​മി​ല്ലാ​ത്ത വീ​ടു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പ​ക​ല്‍ മോ​ഷ​ണം ന​ട​ത്തു​ന്ന സ്വ​ഭാ​വ​ക്കാ​ര​നാ​ണ് പ്ര​തി​യെ​ന്ന് പൊ​ലീ​സ്​ പ​റ​ഞ്ഞു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Man arrestedpolice
News Summary - Man arrested for trying to molest girl
Next Story